Don't Miss

മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഗാന്ധിജയന്തിയോടനുബന്ധിച്ച് എം എ, കെജിഎംഒഎ, മോഹന്‍‌ലാല്‍ ഫാൻസ്‌ അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ പരിപാടിയിലാണ് മോഹൻലാൽ പങ്കുചേര്‍ന്നത്. തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനില്‍ നടന്ന ശുചീകരണ യത്‌നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന്, തൈക്കാട് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. ഇതിന്റെ ഫോട്ടോ മോഹന്‍ലാല്‍ സാമൂഹ്യ മാധ്യമത്തില്‍ ഷെയര്‍ ചെയ്തിരുന്നു. സ്വച്ഛ്ഭാരത് അഭിയാന്റെ ഭാഗമായതിനാണ് ലാലിനെ മോദി അഭിനന്ദിച്ചത്. മോഹൻലാലിന്റെ പ്രവ‍ർത്തനം മികച്ചതാണെന്ന് മോദി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദം പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.



സ്വച്ഛഭാരത് പദ്ധതിയിൽ പങ്കാളിയാകാന്‍ ക്ഷണിച്ച് മോഹന്‍ലാലിന് മോദി നേരത്തെ കത്തയച്ചിരുന്നു. സ്വച്ഛഭാരത് പദ്ധതിയിൽ പങ്കാളിയാകുന്നതോടെ ദശലക്ഷക്കണക്കിനു പേരെ പദ്ധതിയിലേക്ക് ആകർഷിക്കാനുമാകുമെന്ന് മോദി കത്തില്‍ പറഞ്ഞിരുന്നു. അതിനാലാണ് മോഹന്‍ലാലിനെ പദ്ധതിയിലേക്ക് ക്ഷണിക്കുന്നതെന്നും ഇതിനു വേണ്ടി അൽപസമയം ചെലവഴിക്കാൻ തയാറാകണമെന്നും മോദി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. സ്വച്ഛ് ഭാരതിന് പിന്തുണയര്‍പ്പിച്ച് മോഹന്‍ലാല്‍ മോദിക്ക് മറുപടി കത്തും എഴുതിയിരുന്നു.

ഒക്ടോബർ ഒന്നിന് മോഹൻലാൽ ഫേസ്‌ബുക്കിൽ മോഹൻലാൽ ഫാൻസിനോടും ഈ കർമ്മ പദ്ധതിയിൽ അംഗമാകാൻ വേണ്ടി പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി കേരളത്തിൽ ഉടനീളം AKMFCWA നേതൃത്വത്തിൽ 85 ഓളം സർക്കാർ ആശുപത്രികളും പൊതു സ്ഥലങ്ങളും വൃത്തിയാക്കി.

About admin