Don't Miss

ദേശീയ ചലച്ചിത്ര പുരസ്‌കാരം;മികച്ച നടന്‍- റിഥി സെന്‍ , മികച്ച നടി ശ്രീദേവി, മികച്ച ചിത്രം വില്ലേജ് റോക്സ്റ്റാർ, മികച്ച സംവിധായകന്‍ ജയരാജ്‌

65-)മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാള സിനിമയ്ക്കും സിനിമാ പ്രേമികള്‍ക്കും അഭിമാന നേട്ടം. മികച്ച സംവിധായകന്‍, മികച്ച ചിത്രം, പ്രത്യേക പരാമര്‍ശം (നടനും, നടിയും), മികച്ച ഗായകന്‍, മികച്ച തിരക്കഥാകൃത്ത്, മികച്ച കാമറാമാന്‍ എന്നീ ദേശീയ അവാര്‍ഡുകളാണ് മലയാള സിനിമ സ്വന്തമാക്കിയത്.

Image result for 65 ദേശീയ ചലച്ചിത്ര പുരസ്‌കാരം

ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതിയ്ക്കും, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലിനും പ്രത്യേക പരാമര്‍ശം ലഭിച്ചു. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജിനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. ഇത് ഏഴാമത്തെ തവണയാണ് ജയരാജിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.

മികച്ച ഗായകനനുള്ള പുരസ്‌കാരം ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിനാണ്. എട്ടാംതവണയാണ് മലയാളത്തിന്റെ പ്രിയഗായകന്‍ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്‌കാരം.

മികച്ച തിരക്കഥയ്ക്ക് സജീവ് പാഴൂരിനാണ് പുരസ്‌കാരം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ തിരക്കഥയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.

അവാര്‍ഡുകള്‍:

മികച്ച നടി- ശ്രീദേവി (ചിത്രം-മോം)
നടന്‍- റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)
മികച്ച ചിത്രം: വില്ലേജ് റോക്ക് സ്റ്റാര്‍ (അസം)
മികച്ച ജനപ്രിയ ചിത്രം- ബാഹുബലി 2
ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം: വിനോദ് ഖന്ന
സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
ദേശീയോദ്ഗ്രഥനം: ചിത്രം: ധപ്പ
സഹനടി- ദിവ്യ ദത്ത (ഇരാദാ- ഹിന്ദി)
മികച്ച തിരക്കഥ (ഒറിജിനല്‍)- തൊണ്ടിമുതലും ദൃക്സാക്ഷിയും (സജീവ് പാഴൂര്‍)
തിരക്കഥ (അഡാപ്റ്റഡ്)- ജയരാജ് (ചിത്രം: ഭയാനകം)
ഛായാഗ്രഹണം- ഭയാനകം
സംഗീതം- എ.ആര്‍.റഹ്മാന്‍ (കാട്രു വെളിയിടൈ)
പശ്ചാത്തല സംഗീതം- എ.ആര്‍.റഹ്മാന്‍
മികച്ച മെയ്ക്ക് അപ് ആര്‍ടിസ്റ്റ്- രാം രജത് (നഗര്‍ കീര്‍ത്തന്‍)
കോസ്റ്റ്യൂം- ഗോവിന്ദ മണ്ഡല്‍
പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാജന്‍ (ടേക്ക് ഓഫ്)
എഡിറ്റിങ്- റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)

വിവിധ ഭാഷകളിലെ മികച്ച ചിത്രം

ഹിന്ദി – ന്യൂട്ടന്‍
തമിഴ് – ടു ലെറ്റ്
ഒറിയ – ഹലോ ആര്‍സി
ബംഗാളി – മയൂരക്ഷി
ജസാറി – സിന്‍ജാര്‍
തുളു – പഡായി
ലഡാക്കി – വോക്കിങ് വിത് ദി വിന്‍ഡ്
കന്നഡ- ഹെബ്ബട്ടു രാമക്ക
തെലുങ്ക് – ഗാസി

സ്പെഷല്‍ എഫക്ട്സ്, മികച്ച ആക്ഷന്‍ ഡയറക്ഷന്‍- ബാഹുബലി 2
മികച്ച ഷോര്‍ട് ഫിലിം (ഫിക്ഷന്‍) – മയ്യത്ത് (മറാത്തി ചിത്രം)
സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍ – ഐ ആം ബോണി, വേല്‍ ഡണ്‍

പ്രത്യേക പരാമര്‍ശം

പാര്‍വതി (ടേക്ക് ഓഫ്)
പങ്കജ് ത്രിപാഠി (ന്യൂട്ടന്‍)
മോര്‍ഖ്യ (മറാത്തി ചിത്രം)
ഹലോ ആര്‍സി (ഒഡീഷ ചിത്രം)

പ്രത്യേക ജൂറി പുരസ്‌കാരം – എ വെരി ഓള്‍ഡ് മാന്‍ വിത് ഇനോര്‍മസ് വിങ്സ്
എജ്യുക്കേഷനല്‍ ചിത്രം – ദി ഗേള്‍സ് വി വേര്‍ ആന്‍ഡ് ദി വിമന്‍ വി വേര്‍
നോണ്‍ ഫീച്ചര്‍ ചിത്രം – വാട്ടര്‍ ബേബി

Total
0
Shares

About admin