Don't Miss

പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ആദി’യുടെ ഓഡിയോ ലോഞ്ച് നടന്നു

പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ആദി’യുടെ ഓഡിയോ ലോഞ്ച് നടന്നു. മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പേജില്‍ ലൈവ് ചെയ്തായിരുന്നു ഓഡിയോ ലോഞ്ച് ചെയ്തത്. വളരെ കുറച്ചുപേര്‍ മാത്രമേ പരുപാടിയില്‍ പങ്കെടുത്തിട്ടുള്ളൂ. ലക്ഷ്യ’ത്തിനു കഥയോരുക്കിയ ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദി. ചിത്രത്തിന്‍റെ ടീസറും, ട്രെയിലറും ഒരു ഗാനവും നേരത്തെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രേക്ഷക അഭിപ്രായമാണ് അതിനെല്ലാം ലഭിച്ചത്. ചിത്രം ജനുവരി 26ന് തിയറ്ററുകളില്‍ എത്തും. ഇരുനൂറില്‍ അധികം തിയറ്ററുകളില്‍ ആകും ചിത്രം റിലീസ് ചെയ്യുക.

Total
0
Shares

About admin