Don't Miss

ആദിക്ക് റെക്കോര്‍ഡ് സാറ്റലൈറ്റ് തുക

പ്രണവ് മോഹൻലാൽ ആദ്യമായി നായകൻ ആയി എത്തുന്ന ചിത്രം ആണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി. ടീസറും മോഷൻ പോസ്റ്ററും പ്രണവിന്റെ ലുക്കുകൾ എല്ലാം തന്നെ ഇതിനോടകം ഹിറ്റ് ആയ ചിത്രത്തിന് റെക്കോർഡ് സാറ്റ്‌ലൈറ്റ് തുകയാണ് ലഭിച്ചിരിക്കുന്നത്.

ഒരു അരങ്ങേറ്റ മലയാളം നടന് ലഭിക്കുന്ന ഏറ്റവും കൂടിയ തുകക്ക് ആണ് ചിത്രത്തിന്റെ സംപ്രേഷണ അവകാശം അമൃത ടിവി സ്വന്തമാക്കിരിക്കുന്നത്. 6 കോടി രൂപക്ക് ആണ് ചിത്രം അവകാശം ചാനൽ നേടിയത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ആദി.  മോഹന്‍ലാല്‍ ചിത്രം നാട്ടുരാജാവ് റിലീസ് ചെയ്ത ജനുവരി 26നാണ് ആദി റിലീസ് ചെയ്യുന്നത്.

Total
0
Shares

About admin