പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് ‘ആദി’. ശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയം സമ്മാനിച്ച ‘ദൃശ്യം’ എന്ന ചിത്രത്തിന്റെ അമരക്കാരന് ജീത്തു ജോസഫ് ആണ്. ‘ആദി’ ഔദ്യോഗികമായി പ്രഖ്യാപിച്ച നാൾ മുതൽ സോഷ്യൽ മീഡിയയിലും സിനിമമേഖലയിലും വാർത്തകളിൽ ഇടം നേടിയതാണ്. ഇപ്പോളിതാ ചിത്രത്തിന്റെ ടീസര്‍ ഇറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അട്ടഹാസങ്ങളോ അടിപിടിയോ ഇല്ലാത്ത ഒരു സിമ്പിള്‍ ടീസര്‍ ആണ് പുറത്തുവന്നിരിക്കുന്നത്.
പുതുമുഖ താരം അതിഥി രവിയാണ് ചിത്രത്തില്‍ പ്രണവിന്റെ നായികയായി എത്തുന്നത്. മലയാള സിനിമയിലെ മറ്റു ചില പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രണവിനോടോപ്പം എത്തും.. കാത്തിരിക്കാം താരപുത്രന്റെ അരങ്ങേറ്റത്തിനായി.