Don't Miss

ആദിയിൽ പ്രണവിന്റെ ആദ്യ നായികയാകാനുള്ള ഭാഗ്യം ആർക്ക് ?


ജിത്തു ജോസഫ് എന്ന മലയാളത്തിന്റെ ഹിറ്റ് മേക്കർ ഒരുക്കുന്ന ആദി എന്ന പ്രണവ് മോഹൻലാലിന്റെ സിനിമയെ കുറിച്ചു ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത ഇന്റർവ്യുൽ ചോദിച്ച ചോദ്യമാണിത്. എന്നാൽ ജിത്തു ഇതിനുള്ള ഉത്തരം വളരെ സസ്‌പെൻഷൻസായിട്ടാണ് പറഞ്ഞത്. ചിത്രത്തിൽ ലെന അനുശ്രീ അഥിതി രവി എന്നിവരാണ് പ്രധാനമായും ഉള്ള സ്ത്രീ കഥാപാത്രങ്ങൾ എന്നാൽ ഇവരരുമല്ല ചിത്രത്തിലെ നായിക അത്‌ സിനിമ ഇറങ്ങിയിട്ടു മാത്രമേ മനസിലാക്കു എന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്കുള്ള കാര്യങ്ങൾ വ്യക്തമാക്കാൻ അദ്ദേഹത്തിന് താത്പര്യമില്ല. ചിത്രം ഇറങ്ങുമ്പോൾ അറിയുന്നതാണ് കൂടുതൽ ആസ്വധകരം എന്നാണ് അദ്ദേഹത്തിന്റെ വീക്ഷണം.


ചിത്രത്തിൽ പ്രേമ രംഗങ്ങൾ ഇല്ലാത്ത ഒറ്റ കാരണത്താലാണ് പ്രണവ് ഈ ചിത്രത്തിന് സമ്മതിച്ചത്. അപ്പോൾ ഇനി ഇതിൽ നായികയുടെ പ്രാധാന്യം അനുവാര്യമാണോ എന്ന ചോദ്യം നിലനിൽക്കുകയാണ്. പരീക്ഷണ ചിത്രങ്ങളും വ്യത്യസ്തതയും മാത്രം ഉൾക്കൊള്ളിച്ച് ചിത്രം ചെയുന്ന ജിത്തു ജോസഫിൽ നിന്നും വല്യ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ഈ ഉത്തരം.അതിനാൽ കാണാനും കാത്തിരിക്കാനും ഒരു കാരണം കൂടിയാകും ഈ ചോദ്യം.

Total
0
Shares

About admin