Don't Miss

പൂര വിളംബരം നടത്തി ആറാട്ടി’ന്‍റെ ട്രെയ്‍ലറിനു മുന്‍പുള്ള പ്രൊമോ വീഡിയോ പുറത്തെത്തി; ആവേശത്തോടെ ആരാധകർ;

ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുന്ന “ആറാട്ട്” സിനിമയുടെ ട്രെയ്‍ലറിനു മുന്‍പുള്ള പ്രെമോ വീഡിയോ റിലീസ് ചെയ്തു. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രമോവീഡിയോ പുറത്തുവിട്ടത്.

സിനിമയുടെ കഥാപശ്ചാത്തലം നിരവധി സ്കെച്ചുകളായി അവതരിപ്പിച്ചിരിക്കുകയാണ് പ്രൊമോ വീഡിയോയില്‍.വൻ വരവേൽപ്പാണ് ആരാധകർ പ്രമോ വീഡിയോക്ക് നൽകിയിരിക്കുന്നത്

ആരാധകർക്ക് ആവേശമുണർത്താൻ തക്ക ആക്ഷന്‍ ചിത്രമാണ് ആറാട്ട് എങ്കിലും
കോമഡിക്കും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട് ചിത്രത്തിൽ. ആരാധകരെ സംബന്ധിച്ച് അവരുടെ പ്രിയതാരത്തിൻ്റെ ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെന്ന്’ ബി ഉണ്ണികൃഷ്ണന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


മോഹൻലാൽ ജീവൻ നൽകുന്ന കഥാപാത്രമായ
നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
പലക്കാടിന് പുറമെ ഹൈദരാബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.
ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടില്‍’ മോഹന്‍ലാലിന്റെ നായിക.

നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

Total
0
Shares

About P R

Why not try this out