Don't Miss

വെടിക്കെട്ട് ടീസറുമായി ആറാട്ട്; ഇനി പൂരപ്പറമ്പിൽ ഗോപൻ്റെ മരണമാസ്സ് ഷോ;

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന  നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി.
ആരാധകർ ഏറെ പ്രതീക്ഷയോടെ ആവേശത്തോടെ കാത്തിരുന്ന ട്രെയിലര്‍ ഒടുവിൽ പുറത്തു വന്നിരിക്കുകയാണ്.

കംപ്‌ളീറ്റ് എന്റര്‍ടെയ്ന്‍മെന്റ് ഷോ ആണ് ചിത്രമെന്ന വലിയ സൂചനയാണ് ഈ ട്രെയ്‌ലെര്‍ ആരാധകർക്ക് നൽകുന്നത്.
ആരാധകരുടെയും സിനിമ പ്രേക്ഷകരുടെയും കാത്തിരിപ്പ് വെറുതെയായില്ല എന്ന് നിസംശയം നമുക്ക് പറയാൻ സാധിക്കും.

മോഹൻലാലിൻറെ ഒരു വൺ മാൻ ഷോ തന്നെയായിരിക്കും ചിത്രമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.വ്യത്യസ്ത ഭാവങ്ങളിലാണ് മോഹൻ ലാൽ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. തമാശക്കൊപ്പം മോഹൻ‌ലാൽ ആരാധകരെ ത്രസിപ്പിക്കുന്ന മാസ് രംഗങ്ങളും ട്രെയിലിറിനെ ശ്രദ്ധേയമാക്കുന്നു.

ആവേശം കൊള്ളിച്ച് ‘ഐ ആം ലൂസിഫര്‍ എന്ന ഗോപൻ്റെ മാസ്സ് ഡയലോഗില്‍ കയ്യടി ഉയരുമെന്നുറപ്പ്.

https://youtu.be/jlUqfFCRMM4

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ കഥയായി രൂപപ്പെടുന്നത്.

ഒരു മാസ് മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ഘടകങ്ങളെല്ലാം ചേര്‍ന്നതാണ് ചിത്രമെന്ന് ട്രെയ്‍ലര്‍ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.!

നല്ല പഞ്ച് ഡയലോഗുകളും ഫൈറ്റ് സീക്വന്‍സുകളും ആരാധകരെ ആവേശത്തിലാക്കുമെന്ന് ഉറപ്പാക്കാൻ ട്രെയ്ലർ തീർച്ചയായും ശ്രമിക്കുന്നുണ്ട്.

ആറാട്ടിന്റെ ടീസർ ഇറങ്ങിയ സമയത്ത് തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിക്കഴിഞ്ഞു.

ട്രെയിലർ പ്രീമിയർ ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രം ഒരു യൂട്യൂബ് റെക്കോർഡും സ്വന്തമാക്കി കഴിഞ്ഞു. പ്രീമിയർ ചെയ്യുന്നതിന് മുമ്പ് ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന മലയാള സിനിമ ട്രെയിലർ എന്ന് യൂട്യൂബ് റെക്കോർഡാണ് മോഹൻലാലിൻറെ ആറാട്ട് ഇപ്പോൾ  സ്വന്തമാക്കിയിരിക്കുന്നത്.

ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്ന ആറാട്ടില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നു.

2022 ഫെബ്രുവരി 10നാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത് . ലൂസിഫറിന് ശേഷമുള്ള ലാലേട്ടന്റെ ഒരു മാസ്സ് റോൾ തന്നെയായിരിക്കും ആറാട്ടിലെ നെയ്യാറ്റിൻകര ഗോപൻ.

ആരാധകരുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി ‘ആറാട്ട്’ ട്രെയിലര്‍ പങ്കുവച്ചിട്ടുണ്ട്.

Total
0
Shares

About P R