Don't Miss

അബ്രഹാമിന്റെ സന്തതികള്‍ ജൂണ്‍ 21ന് യുഎഇയില്‍ എത്തും

ഷാജി പാടൂരിന്റെ സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കിയ ചിത്രം അബ്രഹാമിന്റെ സന്തതികള്‍ ജൂണ്‍ 21ന് യുഎഇ/ ജിസിസി സെന്ററുകളില്‍ എത്തും. ചിത്രത്തിന് ആദ്യ ദിവസം തന്നെ വന്‍ സ്വീകരണമാണ് ലഭിച്ചത്. ആദ്യദിനത്തെ വെല്ലുന്ന മികച്ച കളക്ഷനാണ് രണ്ടാം ദിനത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കേരളത്തില്‍ വന്‍ ഹിറ്റ് ഉറപ്പിച്ച ചിത്രത്തിന് വന്‍ വരവേല്‍പ്പ് ഒരുക്കാനുള്ള ശ്രമത്തിലാണ് യുഎഇയിലെ ആരാധകര്‍. ഫാന്‍സിനായി സ്‌പെഷ്യല്‍ ഷോകളും ഒരുക്കിയിട്ടുണ്ട്.

ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം കുടുംബങ്ങള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ ആസ്വദിക്കാനാകുന്ന സ്‌റ്റൈലിഷ് എന്റര്‍ടെയ്‌നറാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Total
0
Shares

About admin