Don't Miss

മലയാളികളുടെ സൂപ്പർസ്റ്റാറും എംപിയുമായ സുരേഷ്ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു;

മലയാളികളുടെ സ്വന്തം സിനിമാതാരം സുരേഷ് ഗോപിക്ക് MP ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം പുറത്ത് വിട്ടത് .ലോക്സഭാ എം പി കൂടിയാണ്  സുരേഷ് ഗോപി.

നേരിയ പനി മാത്രമാണ് ഇപ്പോൾ ഉള്ളതെന്നും എല്ലാവരും സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അദ്ദേഹത്തിൻ്റെ പോസ്റ്റ് വായിക്കാം :

“മുന്‍കരുതലുകള്‍ ഉണ്ടായിരുന്നിട്ടും, എനിക്ക് കോവിഡ്-19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഞാന്‍ ക്വാറന്റൈനിലാണ്. നേരിയ പനി ഒഴിച്ചാല്‍ ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. ഈ ഘട്ടത്തില്‍, എല്ലാവരും സാമൂഹിക അകലം പാലിക്കുന്നെന്ന് കര്‍ശനമായി ഉറപ്പാക്കണം.

ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും ചെയ്യണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരെ സുരക്ഷിതമായും രോഗബാധിതരാക്കാതെയും സൂക്ഷിക്കാനുള്ള കരുതല്‍ ഉണ്ടായിരിക്കുകയും വേണം.”

അടുത്തിടെ മമ്മൂട്ടിയും കൊവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചിരുന്നു. ഒരു ചെറിയ പനിയുണ്ട് എന്നതൊഴിച്ചാല്‍ തനിക്ക് മറ്റ് പ്രശ്‍നങ്ങളൊന്നുമില്ലെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.

ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിരുന്നെങ്കിലും കൊവിഡ് പരിശോധനയില്‍ ഞാന്‍ പോസിറ്റീവ് ആയി. എല്ലാവരും എപ്പോഴും മാസ്‍ക് ധരിക്കുകയും പരമാവധി കരുതല്‍ സ്വീകരിക്കുകയും ചെയ്യുകയെന്നും മമ്മൂട്ടി എഴുതിയിരുന്നു.

Total
0
Shares

About P R