Don't Miss

ആദം ജോണിന്റെ ബഡ്ജറ്റ് എത്രയായി

15 കോടി ബിഗ്‌ബജറ്റില്‍ ഓണച്ചിത്രമായി ആദം ജോണ്‍…  മികച്ച ടെക്നിക്കല്‍ പെര്‍ഫെക്ഷനോട് കൂടി ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ തിരകഥാകൃത്ത് ജിനു അബ്രഹാം ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്നു..

ഒട്ടേറെ സസ്പെൻസുകള്‍ ഒളിപ്പിച്ചു വെച്ചുകൊണ്ടാണ്‌ ചിത്രം എത്തുന്നത്…  ചിത്രത്തിന്റെ ഓരോ ടീസറും ഗാനങ്ങളും പ്രേക്ഷകരില്‍ കൂടുതല്‍ ആകാംഷ ജനിപ്പിച്ചിട്ടുണ്ട്..  ഒരു ആക്ഷന്‍ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ആദം മികച്ച ഫാമിലിച്ചിത്രം കൂടിയായിരിക്കും..  ചിത്രത്തിന്റെ ഹൈലൈറ്റായ ക്ലൈമാക്സ്‌ രംഗങ്ങളിലെ ഫൈറ്റ് സ്വീകന്‍സുകള്‍ 14 ദിവസമെടുത്താണ് ചിത്രീകരിച്ചിരിക്കുന്നത്..

കോടികള്‍ മുടക്കി ഷൂട്ട്‌ ചെയ്ത ഈ ഫൈറ്റ് സ്വീകന്‍സുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത് തമിഴ്നാട്ടിലെ ആക്ഷന്‍ ബ്രദര്‍ഴ്സ് അന്‍പ് അറിവാണ്..  കബാലി,ഇരുമുഗന്‍ പോലുള്ള തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്ത അന്‍പ്  അറിവിന്റെ മറ്റൊരു മികച്ച സ്റ്റണ്ട് സ്വീകന്‍സുകള്‍ക്ക് ആദം ജോണ്‍ സാക്ഷിയായേക്കും… മാര്‍ഷ്യല്‍ ആര്‍ട്സില്‍ സ്പെഷ്യലൈസ് ചെയ്ത വിദേശരാജ്യങ്ങളിലുള്ള ഫൈറ്റെഴ്സ് ആണ് ചിത്രത്തില്‍ രാജുവിനൊപ്പം ആക്ഷന്‍ സ്വീകന്‍സുകള്‍ ചെയ്തിരിക്കുന്നത്. കബാലിയിലെ സ്റ്റണ്ട് സ്വീകന്‍സുകള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക്  മറ്റൊരു അവിസ്മരണീയ വിരുന്നായിരിക്കും ആദം ജോണ്‍… കാത്തിരുന്ന്‍ കാണാം…

Total
0
Shares

About admin