Don't Miss

ഷാജിപാപ്പനും പിള്ളാരും ക്രിസ്തുമസിന് തിയേറ്ററുകളിലേക്ക്

മിഥുന്‍ മാനുവല്‍ തോമസിന്റെ ആദ്യ സംവിധാനം സംരംഭമായിരുന്നു ആട് ഒരു ഭീകര ജീവിയാണ് . ജയസൂര്യ, വിജയ് ബാബു, വിനായകന്‍, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്സ്ഓഫീസിൽ വമ്പൻ പരാജയം ആയിരുന്നെങ്കിലും ആടിനും ഷാജി പാപ്പനും ആരാധകർ ഏറെയാണ്. നിരൂപകരും സിനിമ ആസ്വാദകരും തിയേറ്ററിൽ കൈ വിട്ട സിനിമയെ ടോറന്റ് റിലീസിന് ശേഷം സാധാരണ പ്രേക്ഷകർ ഏറ്റെടുത്തു.

അതുകൊണ്ട് തന്നെയാണ് ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് അണിയറ പ്രവർത്തകർ ആലോചിക്കുന്നത്. ആദ്യ ഭാഗത്തിലെ താരങ്ങളെ വെച്ചുകൊണ്ട് തന്നെ ആടിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. സെപ്തംബർ ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത ക്രിസ്തുമസിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഫ്രൈഡേ ഫിൽംസിന്റെ ബാനറിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് ആട് 2 നിർമ്മിക്കുന്നത്.

 

 

 

 

 

.

Total
0
Shares

About admin