Don't Miss

വര്‍ഷങ്ങള്‍ക്കുശേഷം യേശുദാസും, എസ്പി ബാലസുബ്രഹ്മണ്യയും ഒന്നിക്കുന്നു

 കെ.ജെ. യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യനും 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് ഒരു ഗാനം ആലപിക്കുന്നു. എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘കിണര്‍’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നത്.എം ജയജചന്ദ്രന്റേതാണ് സംഗീതം. തമിഴ്-മലയാളം വരികളുള്ള പാട്ടാണിത്.യേശുദാസ് അമേരിക്കയില്‍ നിന്നും എസ്പിബി ചെന്നൈയില്‍ നിന്നും പാടിയ പാട്ട് ഓഗസ്റ്റ് അവസാനത്തോടെ പുറത്തിറങ്ങും.

നിഷാദ്ന്റെ വാക്കുകൾ 

കൊല്ലം ടി കെ എം എഞ്ജിനീയറിംഗ് കോളേജിൽ പഠിക്കുന്ന കാലം…”ദളപതി” കാണാൻ കുമാർ തീയറ്ററിൽ ക്ളാസ്സ് കട്ട് ചെയ്ത് പോയത് ഓർമ്മയിൽ .. ഒപ്പം ..ജയചന്ദ്രനും,കൂടെ സമാന ചിന്തക്കാരായ ചിലരും….മമ്മൂട്ടിയും,രജനീകാന്തും തകർത്തഭിനയിച്ച ഗാന രംഗം…”കാട്ടുക്കുയിലെ” എന്ന് തുടങ്ങുന്ന പാട്ട് തീയറ്റർ ഇളക്കിമറിക്കുന്നൂ..ദാസേട്ടനും,എസ് പി സാറും മത്സരിച്ച് പാടിയ ഗാനം…എക്കാലത്തേയും ഹിറ്റ്…
25 വർഷങ്ങൾക്ക് ശേഷം…കാലം ഞങ്ങൾക്കായി കരുതി വെച്ചത് പോലെ..സർവ്വേശ്വരന്റ്റെ അനുഗൃഹത്താൽ,ഞാൻ സംവിധാനം ചെയ്യുന്ന ”കിണർ”എന്ന സിനിമയിൽ ,ജയചന്ദ്രന്റ്റെ ഈണത്തിൽ,ആ മഹാ പ്രതിഭകൾ ഒന്നിച്ചൂ…

കിണര്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. പ്രണയം എന്ന ചിത്രത്തിനു ശേഷം ഫ്രാഗ്നന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ പികെ സജീവും ആന്‍ സജീവും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രമാണിത്.

പട്ടുന്റെ പ്രോമോ വീഡിയോ കാണാം:-

 

Total
0
Shares

About admin