മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പൊലീസ് വേഷവുമായി എത്തുകയാണ്. അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും പോലീസാകുന്നത്. 22 വര്‍ഷത്തെ സിനിമ പരിചയമുള്ള ഷാജി പാടൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ ഗ്രേറ്റ് ഫാദറിന്റെ സംവിധായകന് ഹനീഫ് അദേനിയാണ് തിരക്കഥ ഒരുക്കുന്നത്.
ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ‘എബ്രഹാമിന്റെ സന്തതികള്‍ ഒരു പൊലീസ് സ്റ്റോറി’യിലെ മമ്മൂട്ടിയുടെ കഥാപാത്രമെന്ന് സംവിധായകന് പറഞ്ഞു.
അടുത്ത വര്‍ഷം ജനുവരിയില്‍ എറണാകുളത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.