Don't Miss

മറ്റൊരു ‘ഒടിയൻ’ സിനിമ കൂടി മലയാളത്തിലെത്തുന്നു.

മറ്റൊരു ‘ഒടിയൻ’ സിനിമ കൂടി മലയാളത്തിലെത്തുന്നു. പി. കണ്ണൻകുട്ടിയുടെ നോവലിനെ അടിസ്ഥാനമാക്കിയാകും പ്രിയനന്ദനൻ വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്. മോഹൻലാലിന്റെ ഒടിയൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം . ചിത്രത്തിന്റെ പ്രമേയവും സിനിമയ്ക്കായി മോഹൻലാൽ നടത്തിയ മേക്കോവറുമൊക്കെയാണ് സിനിമാലോകത്തെ വലിയ ചർച്ചയായി .

സിനിമയുടെ ഒരു പോസ്റ്ററും ഫേസ്ബുക്കിലൂടെ പ്രിയനന്ദനൻ പങ്കുവച്ചു. ‘പി.കണ്ണൻകുട്ടിയുടെ അതി മനോഹരമായ നോവലിന്റെ ചലച്ചിത്ര അവിഷ്ക്കാരത്തിന്‌ ഞാൻ ഇനിയും പരിശ്രമിച്ചു കൊണ്ടേയിരിക്കും. നടക്കാതെ പോയ സ്വപ്നങ്ങളിലാണ് ചില പക്ഷികൾ വീണ്ടും അടയിരിക്കാനായി കൂടുകൾ കൂട്ടുന്നത്.’–ഫേസ്ബുക്കിലൂടെ പ്രിയനന്ദനൻ പറഞ്ഞു.

Total
0
Shares

About admin