Don't Miss

നീല ബിക്കിനിയിൽ തിളങ്ങി അഹാന; ഹൃദയത്തിലേറ്റി ആരാധകർ;

മലയാളികളുടെ പ്രിയനടി അഹാനയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. മാലദ്വീപിൽ നിന്നുള്ള ബിക്കിനി ഫോട്ടോഷൂട്ടാണ് താരം ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്നത്.

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ചലച്ചിത്ര താരങ്ങളിലൊരാളാണ് അഹാന.

പ്രശസ്ത മലയാള നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന കൃഷ്ണ ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി, ടോവിനോ തോമസിന്റെ നായികയായി ലൂക്ക എന്നീ ചിത്രങ്ങളിലും അഹാന ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കയ്യടി നേടി.

മലയാളത്തിന്റെ യുവ തലമുറയിലെ പ്രശസ്ത നടിമാരിലൊരാളായ അഹാന തന്നെയാണ് ബിക്കിനി ധരിച്ചു നിൽക്കുന്ന തന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കു വെച്ചിരിക്കുന്നത്.

മാലിദ്വീപിൽ വച്ചെടുത്ത ചിത്രങ്ങളാണ് അഹാന കൃഷ്ണ ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. രണ്ടു വർഷം മുൻപ് ഇവിടെ വന്നപ്പോൾ താൻ വിട്ടിട്ടുപോയ തന്റെ ഹൃദയത്തിന്റെ ഒരു ഭാഗം അന്വേഷിച്ചാണ് വീണ്ടും ഈ സ്വർഗ്ഗത്തിലെത്തിയിരിക്കുന്നതെന്നും അഹാന ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് കുറിച്ചിട്ടുണ്ട്.

വളരെ ഗ്ലാമറസ്സായും മോഡേണായും പ്രത്യക്ഷപ്പെടാറുള്ള അഹാനയുടെ ഫോട്ടോകളും വീഡിയോകളും വലിയ ശ്രദ്ധയാണ് നേടാറുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് സ്വന്തമായി യുട്യൂബ് ചാനലുമുണ്ട്.

വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അഹാന കൃഷ്ണ.

തന്റെ വ്യക്തിപരമായ വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളും യാത്രാവിശേഷങ്ങളും എല്ലാം അഹാന സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്.

രണ്ടു വർഷം മുമ്പ് നടത്തിയ മാലിദ്വീപ് യാത്രയെക്കുറിച്ച് അഹാന സമൂഹമാധ്യമത്തിൽ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. മാലിദ്വീപിനെ തന്റെ ഹൃദയം കവർന്ന പറുദീസയെന്നാണ് താരം വിശേഷിപ്പിക്കുന്നത്.

അടുത്തിടെ ‘തോന്നൽ’ എന്ന മ്യൂസിക് വീഡിയോ താരം സംവിധാനം ചെയ്തിരുന്നു.

നാൻസി റാണി, ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന അടി എന്നിവയാണ് അഹാനയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ഡോട്സ്, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളും അഹാന അഭിനയിച്ചു പുറത്തു വന്നിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അഹാന കൃഷ്ണക്ക് നിരവധി ആരാധകരുണ്ട്.

Total
0
Shares

About P R