Don't Miss

ഡബ്ല്യുസിസിയിൽ താൽപ്പര്യമില്ലെന്ന‌് ഐശ്വര്യലക്ഷ‌്മി

താല്പര്യമില്ലാത്തതിനാലാണ് സിനിമയിലെ വനിതകൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ അംഗമാകാത്തതെന്ന് നടി ഐശ്വര്യ ലക്ഷ്മി. തിരുവന്തപുരം പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് ഐശ്വര്യ തന്റെ നിലപാടറിയിച്ചത്.

സംവിധായകരാണ് സിനിമയുടെ വിജയത്തിന്റെ കാരണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഐശ്വര്യ പറഞ്ഞു. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന്റെ വിജയം സിനിമയില്‍ പരീക്ഷണം നടത്താനുള്ള പ്രചോദനമായെന്നും ഇത്തരം സിനിമകളുടെ വിജയത്തിനു കാരണം സംവിധായകരാണെന്നും അവര്‍ പരിപാടിയില്‍ പറഞ്ഞു.

വിജയ‌്സൂപ്പറും പൗർണമിയും വിജയിച്ച‌ത‌് ധൈര്യം പകർന്നെന്ന‌് ചിത്രത്തിലെ നായകൻ ആസിഫലി പറഞ്ഞു. സിനിമകൾ ചെയ്യുന്നതിൽ എടുത്തുചാട്ടമുണ്ടായിരുന്നു.

Total
0
Shares

About admin