അവസരങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി. മായാനദി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മായാനദി ഹിറ്റായെങ്കിലും തന്നേത്തേടി അവസരങ്ങള്‍ എത്തിയില്ലെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.
ആദ്യ ചിത്രം വന്‍ വിജയമായാല്‍ കൈ നിറയെ അവസരമായിരിക്കും എന്നാണ് എല്ലാവരുടെയും ചിന്തയെന്നും എന്നാല്‍ തന്റെ കാര്യത്തില്‍ അത് സത്യമല്ലായിരുന്നു എന്നുമാണ് ഐശ്വര്യ പറയുന്നത്. ആദ്യ ചിത്രത്തിന് ശേഷം ഒന്നോ രണ്ടോ സിനിമകളില്‍ നിന്ന് മാത്രമാണ് ക്ഷണം വന്നതെന്നും ഐശ്വര്യ വ്യക്തമാക്കി.
വരുത്തന് ആണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വരുത്തന്. ആസിഫ് അലി നായകനാകുന്ന ചിത്രത്തിലും ഐശ്വര്യയാണ് നായിക.