Don't Miss

അജിത്തിനെ നായകനാക്കാൻ ധ്യാൻ ശ്രീനിവാസൻ

തമിഴ് സൂപ്പര്‍താരം  അജിത്തിനെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് കേരളകൗമുദി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ രണ്ടാമതോ മൂന്നാമതോ ആയി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലായിരിക്കുമെന്നും അജിത്തിനെ നായകനാക്കാനാണ് ആഗ്രഹമെന്നും ധ്യാന്‍ പറഞ്ഞു.

Image result for ajith kumar

റിപ്പോർട്ട്ന്റെ പൂർണരൂപം
” അജിത്തിന്റെ വലിയ ഫാനാണ് ഞാൻ. അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്. പക്ഷേ, അതൊരു സ്വപ്നമല്ല. നടക്കാൻ പോകുന്ന കാര്യമാണ്. എന്നായാലും തലയെ വച്ചൊരു സിനിമയെടുക്കും. എന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ പടം മിക്കവാറും തമിഴിലായിരിക്കും ചെയ്യുന്നത്. എനിക്ക് മലയാളത്തോളം അടുപ്പമുള്ള ഭാഷയാണ് തമിഴ്. അഞ്ചാം ക്ലാസ് മുതൽ ചെന്നൈയിലാണ് പഠിച്ചത്. മലയാളം പോലെ തമിഴും നന്നായി എഴുതാനും വായിക്കാനും അറിയാം.”
“അതേസമയം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോൾ ധ്യാൻ ശ്രീനിവാസൻ. നിവിൻ പോളിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കും. ധ്യാൻ തന്നെയാണ് തിരക്കഥ രചിക്കുന്നത്. ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേര് ധ്യാൻ ആദ്യചിത്രത്തിനായി കടമെത്തിട്ടുണ്ട്. നിവിൻ ദിനേശനെയും നയൻതാര ശോഭയെയും അവതരിപ്പിക്കും. നടൻ അജു വർഗീസാണ് നിർമ്മാതാവ്. ഈ ചിത്രത്തിനും ഒരു തമിഴ് പശ്ചാത്തലമുണ്ടെന്നും അതാണ് തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങുന്ന നയൻതാരയെ നായികയാക്കിയതെന്നും ധ്യാൻ പറയുന്നു. ഷാൻ റഹ്മാനാണു സംഗീതസംവിധാനം നിർവഹിക്കുന്നത്. “

Total
0
Shares

About admin