Don't Miss

ലാലേട്ടനുള്ള തിരക്കഥ മനസിൽ ഉണ്ടെന്ന്; അൽഫോൺസ് പുത്രൻ

മോഹൻലാലിനെ നായകനാക്കി തിരക്കഥ മനസിൽ ഉണ്ടെന്ന് അൽഫോൺസ് പുത്രൻ. തന്റേതായ ശൈലിയിൽ കഥപറഞ്ഞ സംവിധായകനാണ് അൽഫോൺസ് പുത്രൻ. അവതരണരീതിയിലെ മികവുകൊണ്ടും, എഡിറ്റിംഗിലെ വ്യത്യസ്ഥതകൊണ്ടും പ്രേക്ഷകശ്രദ്ധ നേടിയ രണ്ടു ചിത്രങ്ങളാണ് പ്രേമവും നേരവും. ഈ രണ്ടു ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായിരിക്കും  വരാനിരിക്കുന്ന മോഹൻലാൽ ചിത്രമെന്ന് സംവിധായകൻ പറയുന്നു.


മോഹൻലാൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഉഗ്രൻ തിരക്കഥയാണ് ഒരുങ്ങുന്നതെന്ന്
മമ്മൂട്ടിയേയും മോഹൻലാലിനേയും പോലുളള സൂപ്പർസ്റ്റാറുകൾ ഒരിക്കലും അവർക്കിഷ്ടമുള്ള സിനിമ എടുക്കാനല്ല ആഗ്രഹിക്കുന്നത്. പ്രേക്ഷകർ പ്രതീക്ഷിക്കുന്ന സിനിമ ചെയ്യാനാണ് ആവർക്കിഷ്ടം. അതുകൊണ്ട് അവർക്കുകൂടി വേണ്ടി താൻ കുറച്ചുമാറും. ഇതുവരെ ചെയ്ത ശൈലിയിൽ നിന്നും തീർത്തും വ്യത്യസ്ഥമായ ഒരു സിനിമ ആയിരിക്കും മനസ്സിലുള്ള മോഹൽലാൽ ചിത്രമെന്നും അൽഫോൺസ് പുത്രൻ.

Total
0
Shares

About admin