Don't Miss

വീണ്ടും നിവിന്‍ പോളി ചിത്രത്തില്‍ അമല പോള്‍

മിലിക്ക് ശേഷം നിവിന്‍ പോളിയും അമലാ പോളും അടുത്ത ചിത്രത്തിന് വേണ്ടി ഒരുമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ ഇരവരും ഒരുമിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ദേശീയ അവാര്‍ഡ് ജേതാവായ ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. കളരി പയറ്റിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലറാണ് കായംകുളം കൊച്ചുണ്ണി. കേരളത്തിലും ശ്രീലങ്കയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പ്ലാന്‍ ചെയ്തിട്ടുള്ളത്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.തമിഴ് ചിത്രമായ റിച്ചി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

Total
0
Shares

About admin