Don't Miss

മേപ്പടിയാനിലെ ആംബുലൻസ് ട്രാക്ക് മാറിയോ? അയിത്തം കൽപ്പിച്ചവർ ഇതറിയണം;

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നായകനായ ചിത്രമാണ് മേപ്പടിയാൻ. തിയേറ്ററിൽ ഹൗസ്ഫുൾ ആയി പ്രദർശനം തുടരുന്ന ചിത്രത്തിനെതിരെ ചില അജ്ഞാത ശക്തികളുടെ സൈബർ ആക്രമണം രൂക്ഷമാവുകയാണ്.!

സേവാഭാരതിയുടെ ആംബുലൻസ് ചിത്രത്തിൽ ഉൾപ്പെട്ടതും നായകൻ ശബരിമലയിൽ പോയതും പരമ്പരാഗത ജീവിത ശൈലി പിൻതുടർന്നതും ദഹിക്കാത്ത ചില വർഗ്ഗീയ ശക്തികൾ ഡി-ഡ്രേഡ് ചെയാൻ തങ്ങളാൽ കഴിയും വിധം ശ്രമിക്കുന്നുണ്ട്.
എന്നാൽ ഇക്കൂട്ടരുടെ കണക്ക് കൂട്ടലുകൾ ഒക്കെ തെറ്റിച്ച് മേപ്പടിയാൻ വമ്പൻ ഹിറ്റിലേക്ക് നീങ്ങുകയാണ്.

ഈ സാഹചര്യത്തിലാണ് സിനിമക്കെതിരെ സംഘി അജണ്ടയാണ് ചിത്രത്തിൽ കാട്ടിയത് എന്നാരോപിച്ച് ചിലർ രംഗത്ത് വരുന്നത്. അതിനായി സിനിമ രംഗത്ത് പൊട്ടി മുളച്ച ചില തട്ടി കൂട്ട് ഡയറക്ടർന്മാരെയും പുരോഗമനവാദികളെന്ന് സ്വയം മുദ്ര ചാർത്തിയ സിനിമ ഫീൽഡിൽ ഉള്ള ചില വിമർശകരെയും റിവ്യൂ എന്ന പേരിൽ രംഗത്ത് ഇറക്കിയിട്ടുണ്ട്.
ഇവരുടെ വ്യക്തമായ ലക്ഷ്യം മുൻനിർത്തിയ ഫെയ്സ് ബുക്ക് പോസ്റ്റുകൾ ചൂണ്ടി കാട്ടിയാണ് ഇപ്പോഴത്തെ ഡീഡ്രേഡിംഗ് നടക്കുന്നത്.!

അതേ സമയം ,
സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചതിന് എന്തിനാണ് ഇത്ര പ്രശ്നവും വിമർശനവുമെന്ന് മനസിലാകുന്നില്ലെന്ന് സംവിധായകൻ റിഷ്ണു പറഞ്ഞു. സേവാഭാരതി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അറിയപ്പെടുന്ന എൻജിഒ ആണെന്നും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ എൻജിഒ ഒന്നുമല്ലാത്ത സ്ഥിതിക്ക് അവരുടെ ആംബുലൻസ് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റെന്നുമാണ് സംവിധായകൻ വിഷ്ണു പ്രതികരിച്ചത്.

പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്നതിനെ പറ്റി ഒരു സിനിമ ചെയ്യുമ്പോൾ ഈ സേവാഭാരതിയെ ഒഴിച്ചുനിർത്താൻ പറ്റില്ലല്ലോ. കേരളത്തിൽ ആർക്കാണ് ഇതെല്ലാം അറിയാത്തത്. ഇവിടുത്തെ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തതല്ലേ.എന്നും വിഷ്ണു ചോദിച്ചു.

എല്ലാ ദുരന്തങ്ങളും ഇവിടെ സംഭവിക്കുമ്പോഴും പൊലീസും ഫയർഫോഴ്സും കഴിഞ്ഞാൽ ഞാൻ മുന്നിൽ കണ്ടിട്ടുള്ള സംഘടനയാണ് സേവാഭാരതി. ഇവരെ ഒഴിച്ചുനിർത്തി എങ്ങനെ സിനിമ ചെയ്യാൻ പറ്റും. ഒരു ആംബുലൻസ് ഉപയോഗിച്ചതിനെ കുറിച്ച് ആളുകൾ ഇങ്ങനെ പറയാൻ നിന്നാൽ അങ്ങനെയൊക്കെ ചിന്തിച്ചാൽ ഇവിടെ സിനിമ ചെയ്യാൻ പറ്റില്ലെന്നും വിഷ്ണു പറയുന്നു.

അതേ സമയം
മറ്റ് സിനിമകളിൽ പല രാഷ്‌ടീയ പാർട്ടികളുടെയും ആംബുലൻസുകളെ കാണിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോൾ ചിലർക്ക് മാത്രം എവിടുന്ന് പൊട്ടി മുളച്ചതാണെന്നുമുള്ള ചോദ്യമാണ് സോഷ്യൽ മീഡിയയിൽ പ്രധാനമായും ഉയരുന്നത്.

സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചു എന്ന് പറഞ്ഞ് വിവാദമുണ്ടാക്കുന്നവർ 15 വർഷങ്ങൾക്ക് മുൻപ് ഉള്ള സിനിമകളിൽ വരെ സേവാഭാരതിയുടെ ആംബുലൻസ് കൃത്യമായി കാണിക്കുമായിരുന്നുവെന്നും അന്നൊന്നും മതം തിരഞ്ഞുള്ള വിവാദം ഉണ്ടായിരുന്നില്ല എന്നുള്ള നിരീക്ഷണവും ഉയർന്നു വരുന്നുണ്ട്.

2006 ൽ റിലീസ് ചെയ്ത മോഹൻലാൽ നായകനായ മഹാസമുദ്രം എന്ന സിനിമയിൽ ‘സേവാഭാരതിയുടെ’ ആംബുലൻസ് കാണിക്കുന്നുണ്ട്.

2016-ൽ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ‘തോപ്പിൽ ജോപ്പൻ’ എന്ന സിനിമയിലെ ഒരു ഗാനരംഗത്ത് എസ്.ഡി.പി.ഐയുടെ ആംബുലൻസ് കാണിക്കുന്നുണ്ടെന്നും അപ്പോഴൊന്നും ആർക്കും വിവാദമുണ്ടാക്കുകയോ സൈബർ ആക്രമണം നടത്തുകയും ചെയ്യേണ്ടായിരുന്നോ എന്ന ചോദ്യം മതവാദികൾക്ക് നേരെ സോഷ്യൽ മീഡിയ ശക്തമായി ഉയർത്തുന്നുണ്ട്.

നിസ്കരിക്കുന്നതും പള്ളിയിൽ പോവുന്നതും കുർബാനകൂടുന്നതും ഒരേ പോലെ ആസ്വദിക്കുന്ന സിനിമയിൽ കാവിമുണ്ടും ശബരിമലയും ചിലർക്ക് മാത്രം വിവാദമാവുന്നത് എങ്ങനെയാണ് എന്നും സാംസ്കാരിക കേരളം ചർച്ച ചെയ്തു തുടങ്ങിയിരിക്കുന്നു.

മേപ്പടിയാന് സമാനമായ മറ്റ് ചില സിനിമകളിലെ കുറിച്ചുള്ള ചർച്ചയാണ്‌ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്.
ഒരു സിനിമയെ നോക്കിക്കാണേണ്ടത് അതിലെ അഭിനേതാക്കളിലൂടെ മാത്രമല്ല, അഭ്രപാളിക്കു പിന്നിൽ ഒരു സിനിമയുടെ പൂർത്തീകരണത്തിനായി വിയർപ്പൊഴുക്കുന്ന നൂറുകണക്കിന് പേരുണ്ട്. അതിലൂടെ ഉപജീവനം നടക്കുന്ന എത്രയോ കുടുംബങ്ങളുണ്ട്. അവരിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും എല്ലാ വിഭാഗക്കാരും ഉണ്ട്.!

നായകന്റെ മതവിശ്വാസത്തിന്റെ പേരിൽ ഒരു ചിത്രത്തെ തകർക്കാൻ ശ്രമിക്കുന്നവർ, അക്ഷരാർത്ഥത്തിൽ തകർക്കാൻ ശ്രമിക്കുന്നത് അവരുടെ കൂടി സ്വപ്നങ്ങളെയാണ്.

മേപ്പടിയാൻ സിനിമയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദനും നാദിർഷായും അനുശ്രീയും അടക്കമുള്ള നിരവധി സിനിമാതാരങ്ങളും സാംസ്കാരിക പ്രവർത്തകരും രംഗത്ത് എത്തിക്കഴിഞ്ഞു.

ഇത്തരം കരുതിക്കൂട്ടി ചില മതമൗലിക വാദികൾ നടത്തുന്ന വ്യാജവർഗീയ പ്രചാരണങ്ങളിൽ ആരും വിശ്വസിക്കരുതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. മുസ്ലീം ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു മേപ്പടിയാൻ സിനിമയ്‌ക്കെതിരെ ഉയർന്ന പ്രധാന ആരോപണം.

അഭിനേതാവിന്റെ മതവും നിലപാടുകളും രംഗങ്ങളിലെ ചിഹ്നങ്ങളും പ്രതീകങ്ങളുമൊക്കെ നോക്കി മേപ്പടിയാൻ സിനിമയെ ഡീ ഗ്രേഡ് ചെയ്യാനും  തകർക്കാനും ഒറ്റപ്പെടുത്താനുമായി ചിലർ കച്ച കെട്ടിയിറങ്ങുമ്പോൾ മേപ്പടിയാൻ ആ അതിർവരമ്പുകൾ ഒക്കെയും ഭേദിച്ച് തൻ്റെ ജെത്രയാത്ര തുടരുകയാണ്.!

Total
0
Shares

About P R