വൈദ്യുതിബില്ലുമായി ബന്ധപ്പെട്ട് സംവിധായകന് അനീസ് ഉപാസന ഫേസ്ബുക്കില്‍
പങ്കുവച്ച ചിത്രം ശ്രദ്ധേയമാകുന്നു. കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ട് എന്ന അടിക്കുറിപ്പോടെയാണ് സംവിധായകന് തനിക്ക് ലഭിച്ച വൈദ്യുതി ബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അനീഷ് ഉപാസനയുടെ ഇത്തവണത്തെ കറന്റ് ബില്‍ 11,273 രൂപയാണ്. സാധാരണ വരാറുള്ളത് പരമാവധി 1700 രൂപയാണ് എന്ന് അനീഷ് ഉപാസന പറയുന്നു. ഇത്രയും കറണ്ട് ഉപയോഗിച്ചിട്ടില്ലെന്നാണ് അനീഷ് ഉപാസന പറയുന്നത്.ബില്ലില്‍ തെറ്റുണ്ടെന്നും കെ.എസ്.സി.ബിയിലെ സുഹൃത്തിന് താന്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു. ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അടയ്ക്കുന്നതില്‍ കുഴപ്പമില്ലെന്നും ബില്ല് കണ്ടാല്‍ കാര്യങ്ങള്‍ ഒന്നും മനസിലാകുന്നില്ലെന്നും അദ്ദേഹം പോസ്റ്റിന് താഴെ വന്ന കമന്റുകൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.