Don't Miss

ഒരു കാലത്ത് അവര്‍ മുടി പിടിച്ചു വലിച്ചിട്ടുണ്ട്, മുഖത്തടിച്ചിട്ടുണ്ട്; അഞ്ജലി അമീര്‍ പറയുന്നു

ട്രാന്‍സെക്ഷ്വല്‍ ജീവിതത്തെ ആവിഷ്കരിക്കുന്ന ഞാന്‍ മേരിക്കുട്ടി എന്ന ജയസൂര്യ ചിത്രം പ്രദര്‍ശനത്തിനെത്തി. ഞാന്‍ മേരിക്കുട്ടി കണ്ട് വികാരാധീനയായി നടിയും മോഡലുമായ അഞ്ജലി അമീര്‍. മേരിക്കുട്ടിയിലെ പലരംഗങ്ങളും തന്റെ കണ്ണു നിറച്ചുവെന്നും അങ്ങനെയൊരു ജീവിതത്തിലൂടെ കടന്നു പോയവര്‍ക്കേ ആ അവസ്ഥ മനസിലാക്കാന്‍ കഴിയുവെന്നും അഞ്ജലി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് അഞ്ജലിയുടെ പ്രതികരണം.

പണ്ട് താമസിച്ചിരുന്നിടത്ത് പലരീതിയിലുള്ള അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.’നീയെന്താ വേഷം കെട്ടി നടക്കുന്നതാണോ’ എന്ന് ചോദിച്ച്‌ മുടി പിടിച്ചു വലിക്കുകയും മുഖത്തടിക്കുകയും ചെയ്തിട്ടുണ്ടെന്ന് അഞ്ജലി പറയുന്നു. ഫേസ് ബുക്ക് ലൈവില്‍ അഞ്ജലി മേരിക്കുട്ടിയെക്കുറിച്ച്‌ പറയുന്നതിന് ഇടയില്‍ പലപ്പോഴും വികാരാധീനയായി. ‘മേരിക്കുട്ടിയേക്കാളും ദാരുണമായ അവസ്ഥകള്‍ എനിക്കും എന്നെപ്പോലെയുള്ളവര്‍ക്കും അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാകുമെന്നാണ് എന്റെ വിശ്വാസം. പക്ഷേ, അതെല്ലാം തരണം ചെയ്താണ് ഞങ്ങള്‍ വന്നത്,’ അഞ്ജലി പറഞ്ഞു.അടുത്തിരിക്കുന്നവര്‍ തിരശീലയിലെ മേരിക്കുട്ടിയെ പ്രോത്സാഹിപ്പിക്കാന്‍ കയ്യടിച്ചപ്പോള്‍ തനിക്കൊരു അവാര്‍ഡ് കിട്ടുന്ന പോലെ തോന്നിപ്പോയി എന്നും തങ്ങളുടെ എല്ലാവരുടെയും ആഗ്രഹം മേരിക്കുട്ടി ആഗ്രഹിക്കുന്ന പോലെ നല്ലൊരു ഭാവി ഉണ്ടാകണം. നന്നായി ജീവിക്കണം. എല്ലാവരുടെയും ആദരം നേടണം എന്നെല്ലാം തന്നെയാണെന്നും ഒരുപാടൊന്നും സാധിച്ചില്ലെങ്കിലും കുറച്ചൊക്കെ തന്നാലാവും വിധം നേടാന്‍ കഴിഞ്ഞെന്നും  അഞ്ജലി പറഞ്ഞു.

Total
0
Shares

About admin