അനൂപ് മേനോന് സംവിധായകനാകുന്നു. അനൂപ് മേനോന്റെ തിരക്കഥയില്‍ വി കെ പ്രകാശ് സംവിധാനം ചെയ്യാനിരുന്ന കിംഗ് ഫിഷ് എന്ന ചിത്രത്തില്‍ നിന്ന് തിരക്കുകള്‍ കാരണം വികെപി പിന്മാറിയെന്നും സംവിധാനം താന്‍ ഏറ്റെടുക്കുന്നുവെന്നുമാണ് അനൂപ് മേനോന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. “ഒരു രാജാവിന്റെ തോന്നിവാസങ്ങള്‍” എന്നാണ് സിനിമയുടെ ടാഗ്ലൈനിലെത്തുന്ന ചിത്രത്തില്‍ അനൂപ് മേനോനും രഞ്ജിതും നായക വേഷങ്ങളില്‍ എത്തുന്നു.രതീഷ് വേഗയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത് കോയയാണ് ചിത്രം നിര്‍മിക്കുന്നത്.