Don't Miss

ദിലീപിനെ കാണാൻ ഗണേഷ് കുമാറും ആന്റണി പെരുമ്പാവൂറും ജയിലിലെത്തി

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ദിലീപിനെ കാണാൻ  സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂരും  ജയിലിലെത്തി. ആലുവയിലെ സബ്ജയിലിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് ആന്റണി പെരുമ്പാവൂർ എത്തിയത്. കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ ജയിലിലെത്തി മടങ്ങിയതിന് പിന്നാലെയാണ് നടന്‍ മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി ജയിലിലെത്തിയത്.


എന്റെ പാര്‍ട്ടി ചെയര്‍മാന്റെ അനുവാദം വാങ്ങിയാണ് ഞാന്‍ വന്നത്. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു. ദിലീപിന്റെ ഭാര്യയെയും, കുഞ്ഞിനെയും, അമ്മയെയുമെല്ലാം ഞാന്‍ വീട്ടില്‍ പോയി കണ്ടിരുന്നു. സ്‌നേഹ ബന്ധങ്ങളെ തകര്‍ക്കാന്‍ ഒരു വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും കഴിയില്ല. മനുഷ്യനെ ഒരിക്കലേ സ്‌നേഹിക്കാന്‍ കഴിയൂ. ആ സ്‌നേഹം മറന്നു പോകുന്ന സിനിമയിലെ ചില ആളുകളെ കാണുമ്പോള്‍ എനിക്ക് ദു:ഖമുണ്ട്. സിനിമയിലുള്ളവരോട് എനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്. ദയവു ചെയ്ത് അദ്ദേഹത്തിന്റെ ഉപകാരം പറ്റിയവര്‍ സൗഹൃദം സ്ഥാപിച്ച് നടന്നവര്‍ അവര്‍ ദയവു ചെയ്ത് ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം’.

‘പൊലീസ് കള്ളക്കേസെടുക്കുമെന്ന് പേടിച്ചോ, ഫോണ്‍ ചോര്‍ത്തുമെന്ന് പേടിച്ചോ, മാധ്യമങ്ങളിലൂടെ വൈകീട്ട് ചര്‍ച്ചയ്ക്ക് വരുന്ന ദിലീപിനോട് അസൂയയുള്ള ആളുകള്‍ അധിക്ഷേപിക്കുമോ എന്നോ പേടിച്ച് അയാളെ കാണാതിരിക്കേണ്ട. ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം അയാളെ കാണണം. കോടതി അയാളെ കുറ്റക്കാരനായി പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ നമുക്ക് അയാളെ കുറ്റക്കാരനായി കാണാന്‍ സാധിക്കൂ.’ ഗണേഷ് പറയുന്നു.

നിര്‍മ്മാതാവ് ഹംസ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍ അടക്കം നിരവധി പേരാണ് ഇന്ന് ജയിലില്‍ എത്തി ദിലീപിനെ കണ്ടത്. തിരുവോണ ദിവസമായ ഇന്നലെ നടന്‍ ജയറാമും ജയിലിലെത്തി ദിലീപിനെ കണ്ട് ഓണക്കോടി നല്‍കിയിരുന്നു.

ആകമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രമേയം പാസാക്കി. ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വാർഷിക ജനറൽബോഡി യോഗത്തിലാണ് ആകമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി പ്രമേയം പാസാക്കിയത്. നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നിര്‍മാതാവ് സജി നന്ത്യാട്ട് ഖേദം പ്രകടിപ്പിച്ചു. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതിനും യോഗം അംഗീകാരം നൽകി.

Total
0
Shares

About admin