ആസിഫ് അലിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന ‘കൊത്ത്’ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. കണ്ണൂരിന്റെ പകയുടെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആസിഫ് അലിയും റോഷന് മാത്യുവുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റിലുള്ളത്. നടന് പൃഥ്വിരാജ് സുകുമാരന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുടെ സൂചന നല്‍കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. നീണ്ട ആറ് വർഷങ്ങളുടെ ഇടവേളക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേഗത കൂടി ” കൊത്തിന് ” ഉണ്ട്.
കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുടെ സൂചന നല്‍കുന്നതാണ് ഇപ്പോൾ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.കണ്ണൂരുകാരനായ പാര്‍ട്ടി പ്രവര്‍ത്തകനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. നിഖില വിമലാണ് നായിക. കൊവിഡിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വെക്കേണ്ട സാഹചര്യമുണ്ടായിരുന്നു എന്നും ഒരു വര്‍ഷത്തോളം ആ കാത്തിരിപ്പ് നീണ്ടുപോയെന്നും ചിത്രത്തെക്കുറിച്ച് സിബി മലയില്‍ ഒരു അഭിമുഖത്തില്‍ നേരത്തെ പറഞ്ഞിരുന്നു.
പിന്നിട് വീണ്ടും ചിത്രീകരണം ആരംഭിച്ചപ്പോള്‍ എല്ലാവരും പെട്ടന്നു തന്നെ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെന്നു എന്നും സിനിമയിലെ സുപ്രധാന വൈകാരികരംഗങ്ങളുടെ തുടര്‍ച്ച ഗംഭീരമായാണ് ആസിഫ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
”ബന്ധങ്ങള്‍ ശിഥിലമാകുമ്പോള്‍, മറുപക്ഷത്തിന്റെ കൊടി ഉയരെ പാറുന്നത് കാണുമ്പോള്‍, ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം. ഈ കാലത്തിന് സമര്‍പ്പിക്കുന്നു ഈ ചിത്രം. ഒരു കൈയ്യെങ്കിലും ആയുധത്തില്‍ നിന്ന് പിന്‍വാങ്ങുമെങ്കില്‍ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം..”
ഇങ്ങനെയാണ് പോസ്റ്റര്‍ പങ്കുവച്ച് ആസിഫ് അലി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ആസിഫ് അലി, നിഖില വിമൽ എന്നിവർക്ക് പുറമെ രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.