മലയാള സിനിമയില്‍ ബിഗ് ബജറ്റ് സിനിമകളുടെ ഒരു കുത്തൊഴുക്ക് തന്നെയാണ് ഇനി വരാനിരിക്കുന്നത്. മമ്മൂട്ടിയുടെ മാമാങ്കമാണ് ഇതില്‍ ആദ്യം പുറത്തിറങ്ങുകയെന്നാണ് വിവരം. ഫെബ്രുവരി 10-ന് ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് മെയ് മാസത്തില്‍ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പ്രതീക്ഷ.കേരളത്തിലും കര്‍ണ്ണാടകത്തിലുമാണ് ഷൂട്ട്.സഞ്ജീവ് പിള്ളയാണ് മാമാങ്കത്തിന്റെ തിരക്കഥയും സംവിധാനവും. പതിനേഴാം നൂറ്റാണ്ടില്‍ സാമൂതിരി രാജാക്കന്മാരെ അട്ടിമറിക്കാന്‍ ശ്രമിച്ച പോരാളി വിഭാഗമായ ചാവേറുകളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ബാഹുബലി ടീമിന്റെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ കമല്‍ കണ്ണന് ചിത്രത്തിന്റെ ഭാഗമാകും. ഒറിജിനലും, ഗ്രാഫിക്സും ഏതെന്ന് തിരിച്ചറിയാത്ത വിധം സംയോജിപ്പിക്കുന്നതാണ് ഇതിലെ വെല്ലുവിളിയെന്ന് കണ്ണന് പറയുന്നു.ബജറ്റല്ല ഗ്രാഫിക്സിന്റെ മേന്മയെ നിശ്ചയിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.