ദുല്‍ഖര്‍ സല്മാന് ഒന്നിലധികം ഗെറ്റപ്പുകളിലെത്തുന്ന സിനിമയാണ് ‘സോളോ’. ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് നിര്‍മ്മിക്കുന്നത്. നാലു വ്യത്യസ്ത കഥകൾ പറയുന്ന ഒരു ആന്തോളജി മൂവിയാണ് സോളോ എന്ന് സംവിധായകൻ ബിജോയ് നമ്പ്യാർ ഇതിനോടകം തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. ഈ നാല് കഥകളിലും പ്രധാന കഥാപാത്രമായി എത്തുന്നത് ദുൽഖർ സൽമാനാണ്. അതുകൊണ്ട് തന്നെ നാലു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദുൽകർ ഈ ചിത്രത്തിൽ എത്തുന്നതെന്ന വാർത്ത ആരാധകരെ ഹരം കൊള്ളിക്കുന്നുണ്ട്. സിനിമയിലെ ദുല്‍ഖറിന്റെ വേഷത്തെ കുറിച്ച് മുമ്പ് വാര്‍ത്ത വന്നിരുന്നെങ്കിലും സോളോ ഇപ്പോള്‍ മറ്റ് പല കാര്യങ്ങള്‍ കൊണ്ടും വ്യത്യസ്തമാവുകയാണ്.
സിനിമയിലെ സംഗീതത്തിനാണ് ഇപ്പോള്‍ പ്രത്യേകതയുള്ളത്. സോളോ യില്‍ പതിനൊന്ന് സംഗീത സംവിധായകരാണ് ഗാനങ്ങള്‍ക്ക് ഈണം കൊടുക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.
പ്രശാന്ത് പിള്ളൈ, തൈക്കുടം ബ്രിഡ്ജ്, മസാല കോഫി, ഗൗരവ് ഗോഡ്ഖിണ്ടി, അകം, ഫിൽറ്റർ കോഫി, ബ്രോധാ വി, താൽ ആത്മ , അഭിനവ് ബൻസാൽ, സൂരജ് കുറുപ്പ്, സെസ് എന്നീ സംഗീതജ്ഞരെയും മ്യൂസിക് ബാൻഡുകളേയും ആണ് ബിജോയ് നമ്പ്യാർ ഈ ചിത്രത്തിന്റെ സംഗീത വിഭാഗം ഏൽപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒരു ടീസർ ഉടൻ റിലീസ് ചെയ്യുമെന്നും സൂചനകൾ ഉണ്ട്. രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, നാസ്സർ, സുഹാസിനി, ആർത്തി വെങ്കിടേഷ്, ധൻസിക, നേഹ ശർമ്മ, ഡിനോ മോറിയ, ആൻ അഗസ്റ്റിൻ , അന്സൻ പോൾ, മനോജ് കെ ജയൻ, ജോൺ വിജയ്, ശ്രുതി ഹരിഹരൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.സെപ്റ്റംബറിൽ തീയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ചിത്രം .തമിഴിലും മലയാളത്തിലുമായൊരുങ്ങുന്ന ഈ ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്.