കട്ടപ്പനയിലെ ഹൃഥ്വിക്ക് റോഷനിലൂടെ പ്രേക്ഷക മനസ് കൈയടക്കിയ തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും ദുൽഖർ ചിത്രത്തിൽ കൈകോർക്കുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി ശ്രദ്ധേയരായവരാണ് വിഷ്ണുവും ബിബിനും. ദുൽഖറിനെ നായകനാക്കി ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ചിത്രത്തിലൂടെ ഇവർ വീണ്ടും ജനശ്രദ്ധ നേടുകയാണ്. ദുല്‍ഖറിന്റെ ഏറ്റവും പുതിയ പ്രോജക്ടും ഇതുതന്നെയായിരിക്കും.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നാദിര്‍ഷ തന്നെയാകുമോ ഈ ചിത്രത്തിന്റെയും നിർമാതാവ് എന്നതിൽ സൂചനയുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഇതുസംബന്ധിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.