ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നാണ്.വെള്ളിമൂങ്ങ’ മലയാള സിനിമയ്ക്കു നൽകിയ ചിരിയുടെ അലകൾ ഇന്നും നമ്മളെ പിന്തുടരുന്നുണ്ട്. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടികളിലെല്ലാം പലവട്ടം മാമച്ചനും കൂട്ടരും കയറിയിറങ്ങാറുണ്ട്.
ഒരിടവേളക്ക് ശേഷം ബിജു മേനോന് നായക പ്രതിഛായ സമ്മാനിച്ച ചിത്രവുമാണ് വെള്ളിമൂങ്ങ. ഇപ്പോളിതാ ഹിറ്റ് ചിത്രമായ ‘വെള്ളിമൂങ്ങ’ക്ക് രണ്ടാം ഭാഗം അണിയറയിൽ ചർച്ച ആരംഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം തന്നെ വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകൾ.
ബിജു മോനോനും സംവിധായകന് ജിബു ജേക്കബും രണ്ടാം ഭാഗത്തോട് താല്‍പ്പര്യം കാട്ടിയിട്ടുണ്ട്.കഥയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
മലയാള സിനിമയിലെ എണ്ണം പറഞ്ഞ ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമായിരുന്നു വെള്ളി മൂങ്ങ. ബിജു മേനോന് കഥാപാത്രം മന്ത്രിയാകുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.
ആസിഫ് അലി അതിഥി താരമായി എത്തിയ വെള്ളിമൂങ്ങയില്‍ മാമച്ചൻ എന്ന നായക കഥാപാത്രമായിട്ടായിരുന്നു ബിജു മേനോൻ അഭിനയിച്ചത്.
നാട്ടില്‍ അത്രയൊന്നും പിന്തുണ ഇല്ലാത്ത പാര്‍ട്ടിയുടെ നേതാവായിട്ടു കൂടി തന്റെ തന്ത്രങ്ങളിലൂടെ മന്ത്രിസ്ഥാനം വരെ സ്വന്തമാക്കുന്ന ബുദ്ധിശാലിയായ കഥാപാത്രമായിരുന്നു മാമച്ചൻ.
എന്നാൽ ആദ്യഭാഗത്തിൽ നിന്നും വ്യത്യസ്തമായി മന്ത്രിയായ മാമച്ചനെയാണ് ‘വെള്ളിമൂങ്ങ’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ പ്രേഷകർക്ക് കാണാനാകുക.
അതിനാൽ തന്നെ രാഷ്ട്രീയത്തിലെ കോമഡിക്കായിരിക്കും ചിത്രത്തില്‍ പ്രധാന്യം. രണ്ടാം ഭാഗം വരുമ്പോള്‍ ചിത്രത്തില്‍ ആരൊക്കെയായിരിക്കും ബിജു മേനോന് ഒപ്പമുണ്ടാകുക എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.
ക്യാറാമാനായിരുന്ന ബിജു ജേക്കബ് ആദ്യമായ സംവിധാനം ചെയ്ത ചിത്രമാണ് വെള്ളിമൂങ്ങ. നിക്കി ഗല്‍റാണിയാണ് നായികയായെത്തിയത്. അജു വര്‍ഗീസ്, സിദ്ദിഖ്, ലെന, ടിനി ടോം, ആസിഫ് അലി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.