ആയോധനകലയിലെ ഇതിഹാസം ബ്രൂസ് ലീയുടെ ജീവിതകഥ സിനിമയാകുന്നു. സംവിധായകനും നടനും നിര്‍മാതാവുമായ ശേഖര്‍ കപൂറാണ് ബ്രൂസ് ലീയുടെ ജീവിതകഥ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം. ബ്രൂസ് ലീയുടെ ജീവിത കഥ അതിന്റെ എല്ലാ നിലവാരത്തോടെയും പകര്‍ത്താന്‍ പണമിറക്കുന്നത് ലീയുടെ മകള്‍ ഷാനോണ്‍ ലീയാണ്. മറ്റ് സഹനിര്‍മാതാക്കളും ചിത്രത്തിനുണ്ട്. തിരക്കഥയൊരുക്കാനും തിരക്കഥയൊരുക്കാനും ഷാനോണ്‍ സഹകരിക്കും. ബ്രൂസ് ലീ എന്റര്‍ടൈന്‍മെന്റ് ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.ചിത്രത്തിന് താല്കാലികമായി നല്‍കിയിരിക്കുന്ന പേര് ലിറ്റില്‍ ഡ്രാഗണ്‍ എന്നാണ്.സംഗീതം എആര്‍ റഹ്മാന്.
വെസ്റ്റ്- വാർണർ ബ്രോസ് നിർമ്മാണക്കമ്പനിയുടെ ആദ്യചിത്രമായിരുന്നു അത്. പക്ഷേ ചിത്രം റിലീസ് ചെയ്ത്, അന്നുവരെ ലോകസിനിമയിലുണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് നാലു മില്യൺ. അമേരിക്കൻ ഡോളർ ലാഭമുണ്ടാക്കുന്നതും, താൻ ലോക സിനിമയിലെ ഏഷ്യക്കാരനായ ആദ്യ സൂപ്പർ താരമാകുന്നതും കാണാൻ ലീ ജീവിച്ചിരുന്നില്ല!!!
നേപ്പാളി സംസ്കാരത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആരംഭിച്ച ഗെയിം ഓഫ് ഡെത്ത്(“Game Of Death”) എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു ലീയുടെ അപ്രലീഹോയിചുൻ ചില ചൈനീസ് സിനിമകളിലെ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. കൈക്കുഞ്ഞായിരിയ്ക്കുമ്പോൾ തന്നെ സിനിമയിലെത്താൻ അത് ബ്രൂസിനെ സഹായിച്ചു. തുടർന്ന് ബാല നടനായി ശ്രദ്ധേയനായ ലീ 18 വയസ്സായപ്പോഴേയ്ക്കും ഇരുപതോളം ചലച്ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 1958–1964 കാലഘട്ടത്തിൽ അഭിനയ മോഹം ഉപേക്ഷിച്ച് ലീ ആയോധന കലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1964-ലെ ലോംഗ് ബീച്ച് കരാട്ടെ ചാമ്പ്യൻഷിപ്പിലെ ലീയുടെ മാസ്മരിക പ്രകടനം കണ്ട പ്രസിദ്ധ ടെലിവിഷൻ നിർമ്മാതാവ് വില്യം ഡോസിയർ തന്റെ പുതിയ പരമ്പരയായ ഗ്രീൻഹോണറ്റിലേക്ക് ക്ഷണിച്ചതോടെയാണ് അദ്ദേഹം വീണ്ടും അഭിനയ രംഗത്തേയ്ക്കു വന്നത്. എ.ബി.സി.ആക്ഷൻ സീരീസില്‍പ്പെട്ട “ഗ്രീൻ ഹോർണറ്റ്”(Green Horneറ്റ്) എന്ന പരമ്പരയിലെ “കാറ്റോ”(Kato) എന്ന കഥാപാത്രമാകാനായിരുന്നു ക്ഷണം. 1965-ൽ ചിത്രീകരിച്ച പരമ്പര 1966-67 കാലഘട്ടത്തിലാണ് സംപ്രേക്ഷണം ചെയ്തത്. പിന്നീട് ഇതേപേരിൽത്തന്നെ ബാറ്റ്മാൻ എന്ന പരമ്പരയിലും ചില ടി.വി.ഷോകളിലും പ്രത്യക്ഷപ്പെട്ടു. ഒരു ടി.വി.ഷോയിൽ അഞ്ചു മരക്കട്ടകൾ ഒന്നിച്ച് അടിച്ചു തകർക്കുന്നതു കണ്ട റെയ്മണ്ട് ചോ ബ്രൂസ് ലീയെ നായകനാക്കി പുതിയ ഒരു ചലച്ചിത്രം നിർമ്മിയ്ക്കാൻ തീരുമാനിച്ചു.
1971-ൽ തായ്ലാന്റിൽ ചിത്രീകരിച്ച ആദ്യ ചിത്രം “Tan Shan da Xiong”(ഇംഗ്ലീഷിൽ “The Big Boss”), ഹോങ് കോങിൽ വലിയ ചലനമുണ്ടാക്കി. തൊട്ടു പിന്നലെ വന്ന “ഫിസ്റ്റ് ഓഫ് ഫ്യുറി”യും അതുവരെയുണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു. ഒരു ജനകീയ ഹീറോ ആയി ഉയർന്ന ലീ സ്വന്തമായി ചലച്ചിത്ര കമ്പനി ആരംഭിച്ചു. 1973-ൽ റോബർട്ട് ക്ലൗസ് സംവിധാനം ചെയ്ത എന്റെർ ദ ഡ്രാഗൺ ആയിരുന്നു അടുത്ത ചിത്രം. ഗോൾഡൻ ഹാർതീക്ഷിത അന്ത്യം. പിന്നീട് എന്റർ ഓഫ് ദ ഡ്രാഗണിന്റെ സംവിധായകനായ റോബർട്ട് ക്ലോസ് പ്രസ്തുത ചിത്രം, ലീയുടെ ശിഷ്യന്മാരായ കരീം അബ്ദുൽ ജബ്ബാർ, തായ് ചുങ് കിം, യെൻ ബിയാഗോ, എന്നിവരെ വില്ലൻ കഥാപാത്രങ്ങളാക്കി പൂർത്തിയാക്കി. ഇരുപത്തി രണ്ടു വർഷങ്ങൾക്കു ശേഷം ലീയെക്കുറിച്ചുള്ള “ബ്രൂസ് ലീ:ഒരു പടനായകന്റെ യാത്ര” എന്ന ഡോക്യുമെന്ററിയിൽ ഈ ചിത്രം ഉൾപ്പെടുത്തി.
ഹോങ്കോങ്ങിലെ ഒരു നാടകക്കമ്പനിയിലെ ഹാസ്യനടനായിരുന്ന ലീ ഹോയ് ചുൻയുടെയും, ചൈനീസ്-ജർമ്മൻ പാരമ്പര്യമുള്ള, കത്തോലിക്കാ വിശ്വാസിയായിരുന്ന ഭാര്യ ഗ്രേസിന്റെയും, മകനായി 1940 നവംബർ 27ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ജാക്സൺ സ്ട്രീറ്റ് ആശുപത്രിയിലാണ് ബ്രൂസ്ലീ ജനിച്ചത്. ന്യൂയോർക്കിൽ നാടകം അവതരിപ്പിക്കാനെത്തിയതായിരുന്നു ലീയുടെ പിതാവ്.
ജൂൻഫാൻ എന്നായിരുന്നു ഗ്രേസ് മകന് ഇട്ട ആദ്യപേര്. പക്ഷേ ആ ആശുപത്രിയിലെ ഡോക്ടറായിരുന്ന മേരി ഗ്ലോവെർ അവനെ ബ്രൂസ് എന്നു വിളിച്ചു. പിന്നീട് ലീ എന്ന കുടുംബപ്പേരുകൂടി ചേർന്നപ്പോൾ അവൻ ബ്രൂസ് ലീ ആയി.മൂന്നു മാസത്തിനു ശേഷം ലീ ദമ്പതിമാർ ജന്മനാട്ടിൽ തിരിച്ചെത്തി. ചെറുപ്പത്തിൽ ബ്രൂസിന്, ‘സായ് ഫങ്ങ്'(കൊച്ചു ഡ്രാഗൺ) എന്നും പേരുണ്ടായിരുന്നു. പീറ്റർ, റോബർട്ട്, ആഗ്നസ് ഫോയബീ എന്നിവരായിരുന്നു ലീയുടെ സഹോദരങ്ങൾ.
ലേ സാൻസ് കോളേജിലും സെന്റ് ഫ്രാൻസിസ് കോളേജിലുമായായിരുന്നു ലീയുടെ വിദ്യാഭ്യാസം. മെലിഞ്ഞു ദുർബലമായ ശരീര പ്രകൃതിയായിരുന്നു കൊച്ചു ബ്രൂസിന്റെത്. മുൻകോപവും എടുത്തുചാട്ടവും അവനെ പലപ്പോഴും കുഴപ്പത്തിൽ ചാടിച്ചു. 18-ആം വയസ്സിൽ സഹപാഠിയിൽ നിന്നും രൂക്ഷമായി മർദ്ദനമേറ്റ ലീ സ്വയരക്ഷക്കായി ആയോധനകല പഠിക്കാൻ തീരുമാനിച്ചു. പഠനത്തിൽ ഉഴപ്പൻ. അതിനുപുറമെ അടിപിടിയും. മകൻ നാട്ടിൽ നിന്നാൽ അക്രമം നടത്തി ജയിലിൽ എത്തുമെന്നു അമ്മ ഗ്രേസ് ഭയന്നു.തുടർ വിദ്യാഭ്യാസത്തിനായി ബ്രൂസിനെ അമേരിക്കയിലെ ഒരു സുഹൃത്തിനടുത്തേക്കയക്കാൻ തീരുമാനിച്ചു. അങ്ങനെ അമ്മ നൽകിയ നൂറു ഡോളറും 1958 ലെ ഹോങ് കോങ് ബോക്സിങ് ചാമ്പ്യന്റെ മെഡലുമായി ബ്രൂസ്ലീ അമേരിക്കയിലെത്തി.വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്ത്വചിന്തയിൽ ബിരുദം സമ്പാദിച്ചു. വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ വച്ച്, 1961-ൽ ലീ ലിൻഡയെ കണ്ടുമുട്ടി. പ്രണയബദ്ധരായ അവർ 1964 ആഗസ്റ്റിൽ വിവാഹിതരായി.
ലീ ലിൻഡ ദമ്പതിമാർക്ക് രണ്ടു മക്കളായിരുന്നു. ബ്രണ്ടൻ ലീയും ഷാനൻ ലീയും. പിൽക്കാലത്ത് അഭിനേതാവെന്ന നിലയിൽ പ്രശസ്തനായ ബ്രണ്ടൻ ലീ 1993-ൽ ദ ക്രോ(The Crow) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അബദ്ധത്തിൽ വെടിയേറ്റാണു മരിച്ച്ത്. മകൾ ഷാനൻ ലീ 1990കളിലെ ചില ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.