Don't Miss

ഫഹദ് ചിത്രം കാര്‍ബണിന്റെ ചിത്രീകരണം ആരംഭിച്ചു

ഫഹദ് ഫാസില്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കാര്‍ബണ്‍. ഛായാഗ്രഹകന്‍ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈരാറ്റുപേട്ടയില്‍ ആരംഭിച്ചു. മമ്മൂട്ടി നായകനായ മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൊയട്രി ഫിലിംസിന്റെ ബാനറില്‍ സിബി തോട്ടുമ്പുറവും നവിസ് സേവ്യറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കെ.യു.മോഹനനാണ് ഛായാഗ്രഹണം. ബോളിവുഡ് സംവിധായകനും സംഗീതസംവിധായകനുമായ വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. വേണു ആദ്യമായി സംവിധായകനായ ദയ എന്ന സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിച്ചതും വിശാല്‍ ഭരദ്വാജായിരുന്നു. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കാർബൺ സിനിമയുടെ പൂജ ചിത്രങ്ങൾ കാണാം

Image may contain: 7 people, people smiling, people standingImage may contain: 4 people, people standing, people sitting and beardImage may contain: 5 people, people smilingImage may contain: 9 people, people smiling, people standingImage may contain: 5 people, people standingImage may contain: one or more people and people sittingImage may contain: 5 people, people standing

 

 

Total
0
Shares

About admin