അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രമായി വന്ന് പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് അന്നാ രാജൻ. ഇന്നും അന്ന രാജൻ എന്ന് പറയുന്നതിനേക്കാൾ ആളുകൾ പെട്ടന്ന് മനസിലാക്കുന്നത് ലിച്ചി എന്ന പേര് പറയുമ്പോഴാണ്.
2017ൽ ആയിരുന്നു അന്നയുടെ സിനിമാ പ്രവേശനം. ആദ്യ സിനിമയിലെ ലിച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അന്നയെ തേടി നിരവധി അവസരങ്ങളെത്തി. ഏറ്റവും അവസാനം അന്നയുടേതായി പുറത്തിറങ്ങിയ സിനിമ “രണ്ട് ”ആയിരുന്നു.
ഇതിനിടെ ആണ് മമ്മൂട്ടി ചിത്രത്തിൽ നിന്ന് അന്ന രാജന് പിൻമാറി എന്ന വാർത്ത വരുന്നത്. ആരാധകർക്ക് കടുത്ത നിരാശയോടെ ആണ് വാർത്ത കേട്ടത്.
മമ്മൂട്ടി നായകനായ സിബിഐ 5 ഉപേക്ഷിച്ചതിനെ കുറിച്ച് ഒടുവിൽ അന്ന രാജൻ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. താൻ ഏറ്റെടുത്ത മറ്റൊരു ചിത്രത്തിന്റെ ഡേറ്റുമായി ക്ലാഷ് ആയത് കാരണമാണ് സിബിഐ 5 ഉപേക്ഷിക്കേണ്ടി വന്നത്. അക്കാര്യം താൻ തന്നെ മമ്മൂട്ടിയെ നേരിട്ട് വിളിച്ച് പറഞ്ഞിരുന്നുവെന്നും അന്ന വെളിപ്പെടുത്തി.
അടുത്ത മമ്മൂക്ക ചിത്രത്തില്‍ ഒരു അവസരം ലഭിച്ചാല്‍ താൻ തീര്‍ച്ചയായും അഭിനയിക്കുമെന്നും നടി വ്യക്തമാക്കി.
എന്‍.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു ഒരുക്കുന്ന ചിത്രം സിബിഐ 5ന്റെ ഷൂട്ടിംഗ് മമ്മൂട്ടിക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിലവിൽ നിര്‍ത്തിവെച്ചിരിക്കുകയാണ്.
നവംബര്‍ 29ന് ആയിരുന്നു സിബിഐ സീരിസിലെ 5 മത് ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്.
തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളാണ് ഈ സീരീസിന്റേതായി നിർമ്മിച്ചിട്ടുള്ളത്.
നിരവധി മാറ്റങ്ങളോടെയാണ് സി.ബി.ഐ അഞ്ചാം ഭാഗം എത്തുന്നത്.
അതേ സമയം അന്നയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ തിരിമാലിയാണ്.