ന്യൂജെന്‍ സിനിമകളെടുത്താലും സ്ത്രീ പ്രാതിനിധ്യമുള്ള സിനിമകള്‍ വിരളം. ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസിന്റെ നേതൃത്വത്തില്‍ ഇതിന് ഒരു മാറ്റത്തിന് തുടക്കംകുറിച്ചിരിക്കുകയാണ്. ഒന്നല്ല, പത്ത് സിനിമകള്‍, പത്ത് സംവിധായകര്‍, പത്ത് നായികമാര്‍.അഞ്ച് സുന്ദരികള്‍ എന്നിവയ്ക്ക് ശേഷം അന്തോളജി ഗണത്തില്‍ പെടുന്ന ക്രോസ് റോഡാണ് പുതു ചരിത്രമെഴുതാനൊരുങ്ങുന്നത്. 15 മിനിട്ട് ദൈര്‍ഘ്യമുള്ള പത്ത് സിനിമകള്‍ ചേര്ത്തൊരുക്കുന്നക്രോസ് റോഡ് റീലിസിനൊരുങ്ങുകയാണ്. ഈ മാസം 28 ന് തീയറ്ററുകളില്‍ എത്തും. സ്ത്രീയുടെ ചുമതല, അവളുടെ സുരക്ഷ, അദ്ധ്വാനം, അവള് അനുഭവിക്കുന്ന ഏകാന്തത, അവളുടെ സ്വപ്നം, ത്യാഗം, മാതൃത്വം, സ്വാതന്ത്ര്യം, ദയ, പക എന്നിങ്ങനെയുള്ള വ്യത്യസ്ത തലത്തിലൂടെയാണ് ഓരോ സിനിമയും കടന്നുപോകുന്നത്. മംമ്താ മോഹന്‍ദാസ്, പത്മപ്രിയ, ഇഷ തല്‍വാര്‍, മൈഥിലി, പ്രിയങ്ക നായര്‍, സ്രിന്റ, പുന്നശ്ശേരി കാഞ്ചന, റിച്ച പനായ്, മാനസ, അഞ്ജലി നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ലെനിന് രാജേന്ദ്രന്, മധുപാല്‍, ശശി പരവൂര്‍, നേമം പുഷ്പരാജ്, ആല്‍ബര്‍ട്ട്, ബാബു തിരുവല്ല, പ്രദീപ് നായര്‍, അവിര റബേക്ക, അശോക് ആര്.നാഥ്, നയന സൂര്യന് എന്നിവര്‍ സംവിധാനം ചെയ്ത പത്ത് ചിത്രങ്ങളാണ് ക്രോസ് റോഡിലുള്ളത്.