Don't Miss

കര്ഷകര്ക്ക് ധനസഹായവുമായി ധനുഷെത്തി

സ്വതസിധ അഭിനയ ശൈലി കൊണ്ട് സിനിമയിൽ നേട്ടങ്ങൾ കൊയ്തെടുത്ത താരമാണ് ധനുഷ്. തമിഴ് സിനിമ നായകന്മാർക്ക് പുതിയൊരു മാനം തന്നെ ധനുഷിലൂടെ പിറവിയെടുത്തു എന്ന് പറയാം. തമിഴ് സിനിമയിൽ തുടങ്ങി, ബോളിവുഡിലും, ഹോളിവുഡിലും വരെ ധനുഷിന്റെ നേട്ടങ്ങൾ ഇന്ന് എത്തി നിൽക്കുന്നു. ശരിക്കും പറഞ്ഞാൽ സൗത്ത് ഇന്ത്യയുടെ ഒരു പ്രൈഡ് ആയി മാറി കൊണ്ടിരിക്കുന്ന വ്യക്തി. എത്രയൊക്കെ നേടിയാലും ഈ താരം താൻ വന്ന വഴികളിൽ തിരിഞ്ഞു ഇപ്പോഴും നടക്കാറുണ്ട്. വൻ നേട്ടങ്ങൾക്ക് ഇടയിലും തമിഴ് മക്കൾക്ക് സഹായം നൽകാൻ ധനുഷ് മടി കാട്ടാറില്ല. പലപ്പോഴും അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തികൾ മാധ്യമങ്ങളോ, പ്രേക്ഷകരോ അധികം അറിയായറില്ല. താൻ ചെയ്യുന്ന സഹായങ്ങൾ മാറ്റാരും അറിയയേണ്ട ആവശ്യമില്ല എന്ന അദ്ദേഹം മനസിലാകുന്നത് കൊണ്ടാകാം അങ്ങനെ സംഭവിക്കുന്നത്. ഇത്തവണയും അത് തന്നെ സംഭവിച്ചു. 125 കര്‍ഷക കുടുംബങ്ങള്‍ക്ക് ധനസഹായമായി 70 ലക്ഷം രൂപയാണ് ധനുഷ് നല്‍കിയത്.

കര്‍ഷകര്‍ക്ക് ധനുഷിന്റെ സഹായം എത്തിയതിനു പിന്നില്‍ ഒരു കഥ കൂടിയുണ്ട്. തമിഴ് മാധ്യമപ്രവര്‍ത്തകനായ രാജീവ് ഗാന്ധി തഞ്ചാവൂരിലെയും കാവേരി നദീ തീരപ്രദേശത്തെ കര്‍ഷകരുടെയും ദുരിത ജീവിതത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തു. കോളയ് വിളയും നിലം എന്നതായിരുന്നു ഡോക്യുമെന്ററിയുടെ പേര്.

ധനുഷിന്റെ സിനിമാ കരിയറിനെ മാറ്റിമറിച്ച ചിത്രമായിരുന്നു തിരുടാ തിരുടി. ശിവ ഡോക്യുമെന്ററി ധനുഷിനെ കാണിക്കുകയും കര്‍ഷക കുടുംബങ്ങളുടെ ജീവിതത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു. ഇതുകേട്ട ധനുഷ് 125 കര്‍ഷക കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം നല്‍കാന്‍ തീരുമാനിച്ചു. ധനുഷ് നേരിട്ടെത്തി കുടുംബങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്തു.

Total
0
Shares

About admin