Don't Miss

ധർമജൻ ബോൾഗാട്ടി ഇനി നിർമാതാവ്

ധർമജൻ ബോൾഗാട്ടിയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ പാലക്കാട് നടന്നു . ധർമജൻ ബോൾഗാട്ടിയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്നു പാലക്കാട് വച്ച് നടന്നു.ഇന്ദ്രൻസും ചിത്രത്തിലെ പ്രധാന ടെക്‌നീഷ്യന്മാരും ചേർന്നാണ് ചടങ്ങിൽ ഭദ്രദീപം തെളിയിച്ചത്.

dharmajan-productionമഞ്ജു പിള്ളയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. കുട്ടനാടൻ മാർപ്പാപ്പയുടെ സംവിധായകൻ ശ്രീജിത്ത് വിജയൻ ഫസ്റ്റ് ക്ലാപ് അടിച്ചു .ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ ധർമജൻ ബോൾഗാട്ടിയും മനു തച്ചേട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.എ.ആർ ബിനുരാജ് സ്വതന്ത്ര സംവിധായകൻ ആകുന്ന ചിത്രം കൂടിയാണിത്.
ജയഗോപാൽ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും. ഇന്ദ്രൻസ് , മഞ്ജുപിള്ള, ബിജുക്കുട്ടൻ എന്നിവരാണ് മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ പേരോ കൂടുതൽ വിവരങ്ങളോ ഒന്നും തന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

Total
0
Shares

About admin