കൊച്ചിയില്‍ മത്സ്യക്കച്ചവടത്തിനൊരുങ്ങി നടന് ധര്മ്മജന്. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്ന പേരിലാണ് കട ആരംഭിക്കുന്നത്. അടുത്ത മാസം അഞ്ചാം തിയതി നടന് കുഞ്ചാക്കോ ബോബന് കടയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
അടുത്ത ബന്ധമുള്ള ചീന വലക്കാരില്‍ നിന്നും ചെമ്മീന്‍ കെട്ടുകളില്‍ നിന്നും നേരിട്ട് എത്തിക്കുന്ന മത്സ്യമാണു ധര്‍മ്മൂസ് ഫിഷ് ഹബ്ബിലൂടെ വിപണനം ചെയ്യുക.മായം കലര്‍ത്താത്ത നല്ല മത്സ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണു ഒരു ബിസിനസ് എന്നതിനപ്പുറം ധര്‍മ്മൂസ് ഫിഷ് ഹബ്ബിലൂടെ താന്‍ ലക്ഷ്യം വെക്കുന്നതെന്ന് ധര്മ്മജന് പറഞ്ഞു.കായലും കടലും കണ്ട് വളര്‍ന്ന തനിക്ക് ഈ ബിസിനസ് ഇഷ്ടപ്പെട്ട മേഖലയാണെന്നും ധര്മ്മജന് പറഞ്ഞു.