തിയറ്റര്‍ സമരത്തിന് ശേഷം എക്സിബിറ്റേഴ്സ് ഫെഡറേഷന് പിളര്‍ത്തിയാണ് ദിലീപ് ഫിയോകിന് രൂപം നല്‍കിയത്. എന്നാല്‍ ഫിയോകിന്റെ ഉദ്ഘാടനച്ചടങ്ങിന് തൊട്ട് പിന്നാലെ തന്നെ താരം നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാവുകയും ചെയ്തു. താൽക്കാലികമായി മാറ്റി നിർത്തിയിരിക്കുകയാണ്. അദേഹം കുറ്റവിമുക്തനായി തിരിച്ചെത്തിയാൽ ഉടൻ അദേഹത്തെ പ്രസിഡന്റാക്കുമെന്ന് ഫിയോക്കിന്റെ സെക്രട്ടറി ബോബി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഫിയോക്ക് വാർത്താസമ്മേളനം നടത്തിയത്.