പിതാവിനു ബലിയിടുന്നതിനായി കോടതിയുടെ പ്രത്യേക അനുമതിയോടെ വീട്ടിലെത്തിയ നടൻ ദിലീപ് ശ്രാദ്ധച്ചടങ്ങുകൾ അവസാനിച്ചതിനു പിന്നാലെ ജയിലിലേക്കു മടങ്ങി.
പെരിയാറിനോട് ചേര്‍ന്നുളള ആലുവ കൊട്ടാരക്കടവിലെ പദ്മസരോവരം എന്ന വീട്ടിലാണ് ചടങ്ങുകള്‍. വീടിനുചുറ്റും വൻ ജനക്കൂട്ടം, കനത്ത സുരക്ഷയാണു ദിലീപിന് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ എട്ടു മുതല്‍ പത്തുവരെയാണ് ജയില്‍മോചനം.
ആലുവ ഡിവൈഎസ്പിക്കാണ് ദിലീപിന്റെ സുരക്ഷ ചുമതല. മൂന്ന് സിഐമാരും സുരക്ഷാ സംഘത്തിലുണ്ട്.എട്ടു മുതൽ പത്തുവരെയാണ് ദിലീപിന് ഇളവ് അനുവദിച്ചിരിക്കുന്നത്.താരത്തിനു സുരക്ഷാ ഭീഷണിയുണ്ടെന്ന് നേരത്തേ പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ദിലീപിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ആക്രോശവും പ്രതിഷേധവുമുണ്ടായതിനാല് തെളിവെടുപ്പുകള്‍ പോലും പൂര്‍ത്തിയാക്കാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല.