നടിയെ ആക്രമിച്ച കേസില്‍ ആലുവ ജയിലിൽ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. സിനിമാ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിയതാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം. കുടുംബാംഗങ്ങള്‍ക്കും പ്രമുഖര്‍ക്കും മാത്രമേ ഇനി ദിലീപിനെ കാണാന്‍ സാധിക്കുകയൂള്ളൂ.
സിനിമാരംഗത്തെ നടന്മാരും സംവിധായകരും പിന്നണി പ്രവര്‍ത്തകരുമടങ്ങുന്നവര്‍ ഓരോരുത്തരായി ജയിലിലേക്ക് എത്തിയിരുന്നു. സംവിധായകന് രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്, ഏലൂര്‍ ജോര്‍ജ് എന്നിവരാണ് വെള്ളിയാഴ്ച ജയിലിലെത്തി ദിലീപിനെ കണ്ടത്.നിയന്ത്രണങ്ങൾ മറികടന്ന് ദിലീപിന് സന്ദർശകരെ അനുവദിച്ചതിൽ കേസ് അന്വേഷിക്കുന്ന സംഘം പരാതിപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.