ഡിസംബറില്‍ തിയറ്റര്‍ ഉടമകളുടെ സമരത്തെത്തുടര്‍ന്ന് സിനിമാമേഖല പ്രതിസന്ധിയിലായപ്പോള്‍ രൂപീകരിച്ച സംഘടനയാണ് ഫിയോക്. ദിലീപിനു ജാമ്യംലഭിച്ച സാഹചര്യത്തില്‍ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നാണ് വീണ്ടും പ്രസിഡന്റാക്കിയത്. സംഘടനയിലെ മുഴുവന്‍ അംഗങ്ങളും ദിലീപ് തിരിച്ചുവരണമെന്ന് ആഗ്രഹിച്ചുവെന്ന് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആന്റണി പെരുമ്പാവൂര്‍, സെക്രട്ടറി ബോബി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടതിയുടെയും പൊലീസിന്റെയും കാര്യങ്ങള്ക്കനുസരിച്ചായിരുന്നില്ല അന്നെടുത്ത തീരുമാനങ്ങള്‍. തിരിച്ചുവന്നാല്‍ സ്ഥാനം തിരിച്ചുനല്‍കുമെന്ന് അന്നു പറഞ്ഞിരുന്നു-ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.എന്നാൽ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് ദിലീപ്. ചുമതല ഏറ്റെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഭാരവാഹികള്‍ക്ക് ഇന്ന് കത്ത് നല്കി.