കമ്മാരസംഭവത്തിന് ശേഷം ദിലീപിന്റെ പുതിയ ചിത്രം പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിങ് ആരംഭിച്ചു. കമ്മാരസംഭവം റിലീസിന് ഒരുങ്ങവെയാണ് ഡിങ്കന്റെ രണ്ടാം ഷെഡ്യൂളില്‍ ദിലീപ് ജോയിന്‍ ചെയ്തത്.ചിത്രത്തില്‍ മജീഷ്യന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക.
തിരുവനന്തപുരം പ്രധാന ലൊക്കേഷനായ ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് കെ രാമചന്ദ്രബാബുവാണ്. ത്രീഡി ചിത്രമായ ഡിങ്കന്റെ നിര്‍മ്മാണം ചെയ്യുന്നത് റാഫിയാണ്.ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.