മിന്നും താരമായി തിളങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം ദുല്‍ക്കര്‍. കൈനിറയെ ചിത്രങ്ങള്‍, മറ്റൊരു യുവതാരത്തിനും ഇല്ലാത്തത്ര ആരാധകര്‍. താരപുത്രനെന്ന ലേബലില്‍ ഒതുങ്ങി നില്‍ക്കാതെ സ്വന്തം കഴിവിലൂടെ മലയാള സിനിമയില്‍ വ്യക്തമായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്, ദുല്‍ക്കര്‍. മലയാളവും തമിഴും കടന്ന് അങ്ങ് തെലുങ്കില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്, ദുല്ക്കരിന്റെ പ്രതിഭ.
ദുല്‍ഖര്‍ നായകനാകുന്ന ആദ്യ തെലുങ്ക് ചിത്രമാണ് മഹാനടി. ജമിനി ഗണേശന്റെ വേഷത്തിലാണ് ദുല്ഖര്ചിത്രത്തില് മലയാള താരം കീര്‍ത്തി സുരേഷ് പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ മറ്റൊരു സൂപ്പര്‍ നായിക കൂടി ദുല്ക്കറിനൊപ്പെത്തുന്നുണ്ടെന്നാണ് പുതിയ വിവരം. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ നായിക അനുഷ്ക ഷെട്ടിയാണ് ദുല്‍ഖറിന് ഒപ്പം എത്തുന്നത്.