Don't Miss

ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രം മാര്‍ച്ച് 29ന്

തെലുങ്കിലും തമിഴിലും വിഖ്യാതയായ നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം മഹാനടി മാര്‍ച്ച്‌ 29ന് തിയറ്ററുകളിലെത്തും.  പ്രമുഖ തമിഴ് ചലച്ചിത്ര താരമായിരുന്ന ജെമിനി ഗണേശനായാണ് ദുൽഖർ ചിത്രത്തിൽ വേഷമിടുന്നത്. യെവഡേ സുബ്രഹ്മണ്യം’ എന്ന ചിത്രമൊരുക്കിയ നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ദുൽഖറിന്റെ അഭിനയത്തെക്കുറിച്ച് നാഗ് അശ്വിൻ പരാമർശിക്കുകയുണ്ടായി. ഒരു പ്രോജക്ടിന്റെ വിപണിമൂല്യം മാത്രം നോക്കാതെ സിനിമയുടെ ആത്മാവ് കൂടി പരിഗണിക്കുന്ന നടനാണ് ദുല്‍ഖറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് പരിചയമില്ലാത്ത ഭാഷയും , പോയകാലം ചിത്രീകരിക്കുന്ന സിനിമയുമായതിനാല്‍ ഏറെ സൂക്ഷ്മതയോടെയാണ് ദുല്‍ഖര്‍ ചിത്രത്തിൽ അഭിനയിച്ചത്. രാജേന്ദ്ര പ്രസാദിനൊപ്പമുള്ള ഒരു ഡയലോഗ് സീക്വന്‍സാണ് ‘മഹാനദി’യില്‍ ദുല്‍ഖറിന്റേതായി ആദ്യം ചിത്രീകരിച്ചത്. അദ്ദേഹമത് ഒറ്റ ടേക്കില്‍ ഓക്കെയാക്കി. ദുൽഖറിന്റെ അഭിനയം ആദ്യമായി കാണുന്നവരായിരുന്നു സെറ്റിൽ ഉണ്ടായിരുന്ന ഭൂരിഭാഗം ആളുകളും. എന്നിട്ടും കട്ട് പറഞ്ഞയുടനെ എല്ലാവരും അദ്ദേഹത്തെ അഭിനന്ദിച്ചു കൈയ്യടിക്കാൻ തുടങ്ങിയിരുന്നു.നടിയും ജെമിനി ഗണേശന്റെ ഭാര്യയുമായിരുന്ന സാവിത്രിയുടെ ജീവിതകഥ പറയുന്ന സിനിമയാണ് ‘മഹാനദി’. ജെമിനി ഗണേശന്റെ ഭാര്യ സാവിത്രിയുടെ വേഷത്തില്‍ എത്തുന്നത് കീര്‍ത്തി സുരേഷ് ആണ്.ചിത്രത്തിന്റെ ഷൂട്ടിംഗ് അന്തിമ ഘട്ടത്തിലാണ്.

Total
0
Shares

About admin