Don't Miss

വീണ്ടും ബോളിവുഡിൽ അങ്കത്തിനായി ദുൽഖർ

മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ ആകാശ് ഖുറാനയുടെ ‘കാർവാൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറാനൊരുങ്ങുന്ന വാർത്ത ഹർഷാരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. എന്നാലിപ്പോഴിതാ ബി ടൗണിൽ രണ്ടാം അങ്കത്തിനൊരുങ്ങുകയാണ് ദുൽഖർ സൽമാൻ . അനുരാഗ് കശ്യപിന്റെ പുതിയ ചിത്രമായ ‘മൻമർസിയാനിൽ’ ദുൽഖറിനും സുപ്രധാനമായൊരു വേഷമുണ്ടെന്നാണ് മുംബയ് മിറർ റിപ്പോർട്ട് ചെയ്യുന്നത്.

ആനന്ദ് എല്‍ റായി നിര്‍മിക്കുന്ന ചിത്രത്തില്‍ തപ്‌സി പന്നുവും വിക്കി കൗശലുമാണ് മറ്റു താരങ്ങള്‍. ഇവര്‍ മൂവരും ചേരുന്ന ഒരു ട്രയാങ്കിള്‍ ലവ് സ്‌റ്റോറിയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന.

Image result for dulquer salmaanചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ഹിമാചലില്‍ തുടങ്ങും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഏറെനാളായി തപ്‌സിയുടെ നായകനുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ഒടുവില്‍ അന്വേഷണം ദുല്‍ഖറില്‍ എത്തി നില്‍ക്കുകയാണുണ്ടായത്.

ആനന്ദ് എല്‍ റായി രണ്ട് വര്‍ഷം മുന്‍പ് തന്നെ പ്രഖ്യാപിച്ചതാണ് ഈ ചിത്രം. നേരത്തേ സമീര്‍ ശര്‍മയെയായിരുന്നു സംവിധായകനായി നിശ്ചയിച്ചിരുന്നത്. ആയുഷ്മാന്‍ ഖുറാന, ഭൂമി പഡ്‌നേക്കര്‍ എന്നിവരും ചിത്രത്തില്‍പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Total
0
Shares

About admin