Don't Miss

തമിഴ‌് സിനിമയിലെ പിന്നണി ഗാനരംഗത്തേക്ക്: ദുൽഖർ

2019ൽ തമിഴ‌് സിനിമയിലെ പിന്നണി ഗാനരംഗത്തേക്കും ചുവടുവയ‌്ക്കാനൊരുങ്ങുകയാണ‌് ദുൽഖർ. നവാഗത സംവിധായകൻ ദേസിംഗ‌് പെരിയസാമിയുടെ ‘കണ്ണും കണ്ണും കൊള്ളൈയടിത്താൽ’ എന്ന റൊമാന്റിക‌് കോമഡി ചിത്രത്തിലാണ‌് ദുൽഖർ നായകനും ഗായകനും  ആവുന്നത‌്.  ജനപ്രിയ ബാൻഡായ മസാല കോഫിയാണ‌് സംഗീതം ഒരുക്കുന്നത‌്. ‘പെല്ലി ചൂപ്പ‌്‌ലൂ’ ലൂടെ പ്രസിദ്ധയായ റിതു വർമയാണ‌് നായിക. സംവിധായകൻ ഗൗതം വാസുദേവ‌് മേനോനും സുപ്രധാന വേഷത്തിലെത്തും. ടെലിവിഷൻ അവതാരകൻ രക്ഷൻ, നിരഞ്ജനി അഹ‌്തിയാൻ എന്നിവരുമുണ്ട‌്.  ഐടി പ്രൊഫഷണലായാണ‌് ദുൽഖർ വേഷമിടുന്നത‌്.  ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’  ഉടൻ റിലീസിനെത്തും.

മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണിയിലൂടെ തമിഴ് സിനിമാ പ്രേമികളുടെ ഇഷ്ടനടനായി മാറിയ ദുല്‍ഖര്‍ വീണ്ടും മറ്റൊരു പ്രണയ ചിത്രവുമായി എത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമാ രംഗത്ത് ആറുവര്‍ഷം പിന്നിടുന്ന ദുല്‍ഖറിന്റ 25ാമത്തെ ചിത്രമാണിത്. സോളോ, വായൈ മൂടി പേസവും എന്നീ സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ദുല്‍ഖറിനെ തമിഴ് സിനിമാ പ്രേമികള്‍ക്ക് ഇഷ്ടമാണ്.

 

Total
0
Shares

About admin