Don't Miss

തെലുങ്ക് കീഴടക്കാൻ ദുൽകർ സൽമാൻ

ദുൽകർ സൽമാൻ തന്റെ ആദ്യ തെലുങ്കു ചിത്രത്തിൽ അഭിനയിക്കുകയാണ് ഇപ്പോൾ. ഇതിഹാസ നായിക സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളി നടി കീർത്തി സുരേഷാണ് നായികാ വേഷം ചെയ്യുന്നത്. ജമിനി ഗണേശന്റെ വേഷമാണ് ദുൽകർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തെലുങ്ക് ചിത്രത്തിൽ ദുൽകർ ആദ്യഘട്ട അഭിനയിച്ചു  കഴിഞ്ഞു എന്ന്  റിപ്പോർട്ടുകൾ

ഈ ചിത്രം ഇറങ്ങുന്നതോടെ ദുൽകർ സൽമാന്റെ മാർക്കറ്റ് തെലുഗ് സംസ്ഥാനങ്ങളിൽ വലിയ നിലയിലേക്കുയരും എന്നാണ് കരുതപ്പെടുന്നത്. ഈ ചിത്രം മലയാളത്തിലേക്കും തമിഴിലേക്കും മൊഴി മാറ്റി പ്രദര്ശനത്തിനെത്തിക്കാനുള്ള നീക്കവും നടക്കുന്നു എന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഈ ചിത്രം പൂർത്തിയാക്കിയതിനു ശേഷം ദുൽകർ സൽമാൻ ഈ വര്ഷം ചെയ്യാൻ പോകുന്നത് രണ്ടു തമിഴ് ചിത്രങ്ങളാണ് എന്നാണ് വാർത്തകൾ വരുന്നത്.

ദുൽഖറിന്റെ അടുത്ത മലയാളം റിലീസുകൾ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവയും ബിജോയ് നമ്പ്യാരുടെ സോളോയും ആണ്. രണ്ടു ചിത്രങ്ങളും സെപ്റ്റംബറിൽ പ്രദര്ശനത്തിനെത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

Total
0
Shares

About admin