Don't Miss

സോനം കപൂറിന്റെ അടുത്ത ചിത്രത്തിൽ നായകൻ ദുൽഖർ സൽമാൻ

ആദ്യ ബോളിവുഡ് ചിത്രം റിലീസ് ആകുന്നതിനു മുൻപ് തന്നെ അടുത്ത ചിത്രത്തിൽ ഒപ്പുവെക്കാൻ ഒരുങ്ങി ദുൽഖർ സൽമാൻ. ‘ദി സോയ ഫാക്ടർ’ എന്ന ചിത്രത്തിലാണ് മലയാളികളുടെ കുഞ്ഞിക്ക സോനം കപൂറുമായി ഒന്നിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ദുൽഖറിന് വളരെയധികം ഇഷ്ടപ്പെട്ടു. ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. കരാർ ഇതുവരെ ഒപ്പു വെച്ചിട്ടില്ല എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സോയ സോളങ്കി എന്ന കഥാപാത്രത്തെയാണ് സോനം കപൂർ അവതരിപ്പിക്കുന്നത്. പി.ആർ. എക്സിക്യൂട്ടീവ് ആയ സോയ 1983ൽ ഇന്ത്യ ക്രിക്കറ്റ് വേൾഡ് കപ്പ് ഉയർത്തിയ അതെ നിമിഷത്തിലാണ് ജനിക്കുന്നത്. ഒരിക്കൽ സോയ്ക്ക് ഇന്ത്യൻ ടീം അംഗങ്ങളോടൊപ്പം ഭക്ഷണം കഴിക്കാൻ അവസരം കിട്ടി. സോയയോടൊപ്പം ഭക്ഷണം കഴിച്ച ശേഷം കളിയ്ക്കാൻ ഇറങ്ങിയ ഇന്ത്യൻ ടീം വിജയിക്കുകയും, മാധ്യമങ്ങൾ ഉൾപ്പെടെ അവളെ ടീമിന്റെ ഭാഗ്യമായി ചിത്രികരിക്കുകയും ചെയുന്നു. തുടർന്ന് അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മാർച്ച്-ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Related image

അനൂജ ചൗഹാന്റെ 2008 ൽ പ്രസിദ്ധികരിച്ച ‘ദി സോയ ഫാക്ടർ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം അഭിഷേക് ശർമ്മയാണ് സംവിധാനം ചെയ്യുന്നത്. ആരതി, പൂജ ഷെട്ടി സഹോദരികളാണ് നോവലിന്റെ കോപ്പി റൈറ്റ് നേടിയത്. അഭിനേതാക്കളെ വൈകാതെ അനൗൺസ് ചെയ്യുമെന്ന് നിർമാതാവായ ഫോക്സ് സ്റ്റാർ സ്റ്റുഡിയോ പ്രതിനിധി രുച പഥക് അറിയിച്ചു.

ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ‘കർവാൻ’ ഈ വർഷം റിലീസ് ചെയ്യും.

Total
0
Shares

About admin