നടി ആക്രമിക്കപ്പെട്ട കേസില്‍ തൻ്റെ നിലപാട് വ്യക്തമാക്കി നടി ദുര്‍ഗ കൃഷ്ണ.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ സിനിമയിലേക്ക് വരുന്ന സമയത്താണ് ആ പ്രശ്നം ഉണ്ടാകുന്നതെന്നും ദുര്‍ഗ പറഞ്ഞു.
ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ അദ്ദേഹത്തിനൊപ്പം താൻ സിനിമ ചെയ്യുമെന്ന് ദുര്‍ഗ വ്യക്തമാക്കി.
“ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുന്നതില്‍ തനിക്ക് യാതൊരു തടസ്സവും ഇല്ല. സിനിമയുടെ കഥ എന്താണോ അത് നോക്കി സിനിമ ചെയ്യും, ദിലീപിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ. തെറ്റുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. തെറ്റുണ്ടെങ്കില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ.”
തനിക്ക് മുന്നിൽ വരുന്നത് നല്ല സിനിമയും കഥാപാത്രവും ആണെങ്കില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ വെച്ച് ഒഴിവാക്കില്ലെന്ന് ദുര്‍ഗ വ്യക്തമാക്കി.
അതിജീവിത സിനിമയിലേക്ക് തിരിച്ചെത്തിയാൽ അത് തങ്ങളെ പോലുള്ള നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമാണെന്നും നടി വ്യക്തമാക്കി.
പല അവസ്ഥകളിലും മിണ്ടാതിരിക്കേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. അത് ഇന്‍ഡസ്ട്രിയിലും അല്ലാതെയും അങ്ങനെയുണ്ട്.
അങ്ങനുള്ള സാഹചര്യത്തിൽ അതിജിവിത നമ്മളെ പോലുള്ള എല്ലാവര്ക്കും ഒരു പ്രചോദനമാണെന്നും ദുര്‍ഗ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വിജയ് ബാബുവിന്റെ കേസിലും ദുര്‍ഗ നിലപാട് അറിയിച്ചിരുന്നു.
വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം വളരെ മോശമായ കാര്യമാണെന്ന് ദുര്‍ഗ പ്രതികരിച്ചിരുന്നു.
അതേസമയം,
വിജയ് ബാബുവിന്റെ കേസില്‍ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് തനിക്കറിയില്ലന്നും, വിജയ് ബാബു തെറ്റുകാരനാണ് എന്ന് എവിടെയും ഇതുവരെ പ്രൂവ് ചെയ്തിട്ടില്ലെന്നും നടി പറഞ്ഞിരുന്നു.
ഇതൊന്നും അറിയാതെ നമ്മളൊരാളെ കുറ്റം പറയുകയും, പിന്നീട് അത് തെറ്റായി മാറുകയും ചെയ്യുന്നത് വലിയ മനപ്രയാസമുണ്ടാക്കുമെന്നും ദുര്‍ഗ വ്യക്തമാക്കി.
ധ്യാന്‍ ശ്രീനിവാസന് മീ ടൂ മൂവ്മെന്റിന്റെ പുച്ഛിച്ച് സംസാരിച്ചുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ദുര്‍ഗ പറയുന്നു. ധ്യാനിന്റെ സംസാര ശൈലി അങ്ങനെയാണ്.
ആ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ധ്യാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ധ്യാന്‍ ക്ഷമ ചോദിച്ച് കൊണ്ടുള്ള വീഡിയോ കണ്ടിരുന്നുവെന്നും ദുര്‍ഗ പറഞ്ഞു.